ഇ​ന്‍​ഫാം ദേ​ശീ​യ നേ​തൃ​സ​മ്മേ​ള​ന​വും ക​ര്‍​ഷ​ക​റാ​ലി​യും 27ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ
Tuesday, April 24, 2018 1:55 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഇ​​ന്ത്യ​​ന്‍ ഫാ​​ര്‍​മേ​​ഴ്‌​​സ് മൂ​​വ്‌​​മെ​​ന്‍റി(​​ഇ​​ന്‍​ഫാം)​ന്‍റെ ദേ​​ശീ​​യ നേ​​തൃ​​സ​​മ്മേ​​ള​​ന​​വും ക​​ര്‍​ഷ​​ക​​റാ​​ലി​​യും 27നു ​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കും. ഇ​​ന്‍​ഫാം സ്ഥാ​​പ​​ക​​ചെ​​യ​​ര്‍​മാ​​ന്‍ ഫാ.​​മാ​​ത്യു വ​​ട​​ക്കേ​​മു​​റി​​യു​​ടെ കൂ​​വ​​പ്പ​​ള്ളി​​യി​​ലു​​ള്ള ക​​ബ​​റി​​ട​​ത്തി​​ലെ പ്രാ​​ർ​​ഥ​​നാ​​ശു​​ശ്രൂ​​ഷ​​യ്ക്കു​​ശേ​​ഷം 1.45ന് ​​ദീ​​പ​​ശി​​ഖാ​​പ്ര​​യാ​​ണം ആ​​രം​​ഭി​​ക്കും. ദീ​​പ​​ശി​​ഖ 26-ാം മൈ​​ലി​​ല്‍ എ​​ത്തു​​മ്പോ​​ള്‍ അ​​ക്ക​​ര​​പ്പ​​ള്ളി ഗ്രൗ​​ണ്ടി​​ല്‍നി​​ന്നു ക​​ര്‍​ഷ​​ക​​റാ​​ലി​​ക്കു തു​​ട​​ക്ക​​മാ​​കും. പേ​​ട്ട​​ക്ക​​വ​​ല​​യി​​ല്‍ ദീ​​പ​​ശി​​ഖാഘോ​​ഷ​​യാ​​ത്ര​​യ്ക്കു പി​​ന്നി​​ലാ​​യി ക​​ര്‍​ഷ​​ക​​റാ​​ലി അ​​ണി​​ചേ​​രും. ക​ർ​ഷ​ക​റാ​ലി മ​​ഹാ​​ജൂ​​ബി​​ലി ഹാ​​ളി​​ല്‍ (ഫാ.​​മാ​​ത്യു വ​​ട​​ക്കേ​​മു​​റി ന​​ഗ​​റി​​ൽ) എ​​ത്തി​​ച്ചേ​​രു​​മ്പോ​​ള്‍ സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കും.

ഇ​​ന്‍​ഫാം ദേ​​ശീ​​യ ചെ​​യ​​ര്‍​മാ​​ന്‍ ഫാ.​​ജോ​​സ​​ഫ് ഒ​​റ്റ​​പ്ലാ​​ക്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​രു​ന്ന സ​​മ്മേ​​ള​​നം ര​​ക്ഷാ​​ധി​​കാ​​രി ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കാ​ഞ്ഞി​രപ്പള്ളി സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ഇ​​ന്‍​ഫാം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ല്‍ ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും. ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ഷെ​​വ​​ലി​​യാ​​ര്‍ ‌വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍ ക​​ര്‍​ഷ​​ക അ​​വ​​കാ​​ശ​​രേ​​ഖ​​യും ബ​​ദ​​ല്‍ കാ​​ര്‍​ഷി​​ക​​ന​​യ​​വും പ്ര​​ഖ്യാ​​പി​​ക്കും. ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് പി.​​സി. സി​​റി​​യ​​ക്, ദേ​​ശീ​​യ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ കെ. ​​മൈ​​തീ​​ന്‍ ഹാ​​ജി, ദേ​​ശീ​​യ ട്ര​​സ്റ്റി ഡോ. ​​എം.​​സി. ജോ​​ര്‍​ജ്, സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ് മോ​​നി​​പ്പ​​ള്ളി, ക​​ണ്‍​വീ​​ന​​ര്‍ ജോ​​സ് എ​​ട​​പ്പാ​​ട്ട്, രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഏബ്ര​​ഹാം മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ ഇ​​ന്‍​ഫാം അ​​ഗ്രോ ഇ​​ന്നൊ​​വേ​​ഷ​​ന്‍ പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും.


ദേ​​ശീ​​യ ​സ​​മ്മേ​​ള​​ന​​ത്തി​നു മു​ന്നോ​ടി​യാ​യി സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം 100 കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ക​​ര്‍​ഷ​​ക വി​​ളം​​ബ​​ര​​സ​​മ്മേ​​ള​​ന​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​താ​യി രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ല്‍, ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ഷെ​​വ​​ലി​​യാ​​ര്‍ ‌വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍, രൂ​​പ​​താ പ്ര​​സി​​ഡ​​ന്‍റ് ഏബ്ര​​ഹാം മാ​​ത്യു എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.