റേഡിയോ ജോക്കിയുടെ കൊലപാതകം: തെളിവെടുപ്പ് നടത്തി
റേഡിയോ ജോക്കിയുടെ കൊലപാതകം: തെളിവെടുപ്പ് നടത്തി
Wednesday, April 25, 2018 1:50 AM IST
കാ​യം​കു​ളം: റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ കാ​യം​കു​ള​ത്ത് എ​ത്തി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മ​ട​വൂ​ർ സ്വ​ദേ​ശി രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ കാ​യം​കു​ളം ര​ണ്ടാം​കു​റ്റി ദേ​ശ​ത്തി​ന​കം ക​ള​ത്തി​ൽ അ​പ്പു​ണ്ണി (37), ഓ​ച്ചി​റ സ്വ​ദേ​ശി അ​ലി​ഭാ​യ് എ​ന്ന മു​ഹ​മ്മ​ദ് സാ​ലി​ഹ്(26), ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം കൊ​ച്ച​യ്യ​ത്ത് തെ​ക്ക​തി​ൽ ത​ൻ​സീ​ർ (24) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം കൃ​ഷ്ണ​പു​രം, ദേ​ശ​ത്തി​ന​കം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

പ്ര​തി​ക​ളു​ടെ കാ​റി​ൽ ഒ​ട്ടി​ക്കാ​ൻ സ്റ്റി​ക്ക​ർ പ്രി​ന്‍റ് ചെ​യ്ത കൃ​ഷ്ണ​പു​ര​ത്തെ സ്ഥാ​പ​നം, അ​പ്പു​ണ്ണി​യു​ടെ വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ചാ​ണു തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പും അ​പ്പു​ണ്ണി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്തു.

അ​പ്പു​ണ്ണി​യു​ടെ അ​മ്മ​യെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു. ആ​റ്റി​ങ്ങ​ൽ സി​ഐ എം. ​അ​നി​ൽ​കു​മാ​ർ, കി​ളി​മാ​നൂ​ർ സി​ഐ വി.​എ​സ്. പ്ര​ദീ​പ്കു​മാ​ർ, പ​ള്ളി​ക്ക​ൽ എ​സ്ഐ സ​ലിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് തെ​ളി​വെ​ടു​പ്പി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.