പുതുപ്പള്ളിയിൽ വഴിയരികിൽനിന്ന ചുമട്ടുതൊഴിലാളി വാനിടിച്ചു മരിച്ചു
പുതുപ്പള്ളിയിൽ വഴിയരികിൽനിന്ന ചുമട്ടുതൊഴിലാളി വാനിടിച്ചു മരിച്ചു
Thursday, April 26, 2018 12:00 AM IST
പു​​​തു​​​പ്പ​​​ള്ളി: നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് റോ​​​ഡ​​​രി​​​കി​​​ലെ ക​​​ട​​​യി​​​ലേ​​​ക്കു ഇ​​​ടി​​​ച്ചു ക​​​യ​​​റി​​​യ വാ​​​നി​​​ന് അ​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ടു ചു​​​മ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു. പു​​​തു​​​പ്പ​​​ള്ളി ജം​​​ഗ്ഷ​​​നി​​​ലെ ചു​​​മ​​​ട്ടു​​​തൊ​​​ഴി​​​ലാ​​​ളി ത​​​ച്ചുകു​​​ന്ന് അ​​​യ്യ​​​ൻ​​​കോ​​​യി​​​ക്ക​​​ൽ ഷാ​​​ജി (50)യാ​​​ണു മ​​​രി​​​ച്ച​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട ജീ​​​പ്പ് ഡ്രൈ​​​വ​​​ർ പു​​​തു​​​പ്പ​​​ള്ളി കോ​​​നാ​​​യി​​​ൽ കൊ​​​ച്ചു​​​മോ​​​നെ (49)പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു പു​​​തു​​​പ്പ​​​ള്ളി ജം​​​ഗ്ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. തോട്ടയ്ക്കാടു ഭാഗത്തുനിന്നു വരികയാ യിരുന്ന പാഴ്സൽ വാൻ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു കാറിലിടിക്കുകയും കാർ റോ​​​ഡ​​​രി​​​കി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ട പി​​​ക്ക​​​പ്പ് ജീ​​​പ്പി​​​ൽ ഇ​​​ടി​​​ക്കുകയുമായിരുന്നു. കാറിലി ടിച്ച പാഴ്സൽ വാൻ എം​​​എ​​​സ് ഏ​​​ജ​​​ൻ​​​സി​​​സി​​​ലേ​​​ക്കു പാ​​​ഞ്ഞു ക​​​യ​​​റി. ഫു​​​ട്പാ​​​ത്തി​​​ൽ നി​​​ന്ന ഷാ​​​ജി​​​യെ ഇ​​​ടി​​​ച്ചു​​​കൊ​​​ണ്ടു വാ​​​ൻ ക​​​ട​​​യി​​​ലേ​​​ക്കു പാ​​​ഞ്ഞു ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.


പു​​​തു​​​പ്പ​​​ള്ളി വെ​​​ട്ട​​​ത്തു​​​ക​​​വ​​​ല​​​യി​​​ൽ പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​ണ്‍ട്രോ​​​ൾ റൂം ​​​പോ​​​ലീ​​​സു​​​കാ​​​ർ ഇ​​​വി​​​ടെ എ​​​ത്തി ഇ​​​രു​​​വ​​​രെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ ന​​​ൽ​​​കി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ഷാ​​​ജി മ​​​രി​​​ച്ചു.

തങ്കമ്മയാണ് ഷാജിയുടെ ഭാര്യ. മക്കൾ: ജിനു, വിഷ്ണു. സംസ്കാരം ഇന്നു നാലിന്.
എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്നും ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ൽ പാ​​​ഴ്സ​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന വാ​​​നാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. പു​​​തു​​​പ്പ​​​ള്ളി​​​യി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു വാ​​​ഹ​​​നം.
അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു സം​​​ഭ​​​വ സ്ഥ​​​ല​​​ത്തു​​​നി​​​ന്നും ര​​​ക്ഷ​​​പ്പെട്ട ഡ്രൈ​​​വ​​​ർ ആ​​​ല​​​പ്പു​​​ഴ അ​​​ന്പ​​​ല​​​പ്പു​​​ഴ കാ​​​ഞ്ഞിര​​​ത്തും​​​പാ​​​റ സ​​​ന്തോ​​​ഷ്കു​​​മാ​​​ർ പി​​​ന്നീ​​​ട് ഈ​​​സ്റ്റ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ കീ​​​ഴ​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.