ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റുമ്പോൾ തെ​ന്നിവീണ യു​വാ​വ് മ​രി​ച്ചു
ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റുമ്പോൾ   തെ​ന്നിവീണ യു​വാ​വ് മ​രി​ച്ചു
Thursday, April 26, 2018 12:13 AM IST
പാ​​​ല​​​ക്കാ​​​ട്: സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ട്രെ​​​യി​​​നി​​​ലേ​​​ക്ക് ചാ​​​ടി​​​ക്ക​​​യ​​​റ​​​വേ കാ​​​ൽ​​​തെ​​​ന്നി​​​വീ​​​ണ് പ്ലാ​​​റ്റ്ഫോ​​​മി​​​നും ട്രെ​​​യി​​​നി​​​നും ഇ​​​ട​​​യി​​​ൽ​​​പ്പെ​​​ട്ട യു​​​വാ​​​വ് ദാ​​​രു​​​ണ​​​മാ​​​യി മ​​​രി​​​ച്ചു. ഇ​​​ടു​​​ക്കി മു​​​ട്ടം പ​​ള്ളി​​വാ​​​തു​​​ക്ക​​​ൽ അ​​​ജു തോ​​​മ​​​സ് (46) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ഒ​​​ല​​​വ​​​ക്കോ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് സം​​​ഭ​​​വം.

കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു ക​​​ണ്ണൂ​​​രി​​​ലേ​​​ക്ക് പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നി​​​ലേ​​​ക്കു ചാ​​​ടി​​​ക്ക​​​യ​​​റു​​​മ്പോ​​​ഴാ​​​ണ് അപകടം. കാ​​​ൽ​​​തെ​​​ന്നി പ്ലാ​​​റ്റ് ഫോ​​​മി​​​നി​​​ട​​​യി​​​ലൂ​​​ടെ താ​​​ഴേ​​​ക്ക് വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. യാ​​ത്ര​​ക്കാ​​ർ ഉ​​​ട​​​ൻ​​​ത​​​ന്നെ അ​​​പാ​​​യ​​​ച്ച​​​ങ്ങ​​​ല​​​വ​​​ലി​​​ച്ച് ട്രെ​​​യി​​​ൻ നി​​​ർ​​​ത്തി. റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സെ​​ത്തി പു​​​റ​​​ത്തെ​​​ടു​​​ത്തെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു.


ഇ​​​ൻ​​​ക്വ​​​സ്റ്റി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. പാ​​​ല​​​ക്കാ​​​ട് പാ​​​ല​​​ക്ക​​​യ​​​ത്തു​​​ള്ള തോ​​​ട്ട​​​ത്തി​​​ലേ​​​ക്കു വ​​​ന്ന​​​ശേ​​​ഷം തി​​​രി​​​ച്ചു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​സ്കാ​​​രം നാ​​ളെ രാ​​​വി​​​ലെ ഒ​​​മ്പ​​​ത​​​ര​​​യ്ക്കു മു​​​ട്ടം സി​​​ബി​​​ഗി​​​രി ദേ​​​വാ​​​ല​​​യ​​ത്തി​​ൽ. പി​​​താ​​​വ്: പി.​​​എ. തോ​​​മ​​​സ്. അ​​മ്മ: ആ​​​ഗ്ന​​​സ് . തീ​​​ക്കോ​​​യി വ​​​ലി​​​യ​​​വീ​​​ട്ടി​​​ൽ കു​​​ടും​​​ബാം​​​ഗം. ഭാ​​​ര്യ: മി​​​ൽ​​​ജി. മ​​​ക്ക​​​ൾ: തോ​​​മ​​​സ് അ​​​ജു, നേ​​​ഹ അ​​​ജു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.