എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 29 മുതൽ
Thursday, April 26, 2018 12:13 AM IST
തൊ​​ടു​​പു​​ഴ: കേ​​ര​​ള എ​​ൻ​​ജി​​ഒ യൂ​​ണി​​യ​​ൻ 55-ാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം 29 മു​​ത​​ൽ മേ​​യ് ഒ​​ന്നു വ​​രെ അ​​ടി​​മാ​​ലി ഈ​​സ്റ്റേ​​ണ്‍ ന്യൂ​​ട്ട​​ണ്‍ സ്കൂ​​ൾ മൈ​​താ​​ന​​ത്ത് ന​​ട​​ക്കും. 29നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30നു ​​മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ്ര​​തി​​നി​​ധി ​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​​ന്ന് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ടി.​​സി. മാ​​ത്തു​​ക്കു​​ട്ടി പ​​റ​​ഞ്ഞു.

29ന് ​​രാ​​വി​​ലെ ഒ​​ന്പ​​തി​​ന് പ​​താ​​ക ഉ​​യ​​ർ​​ത്തും.​രാ​വി​ലെ 10ന് ​സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ ചേ​​രും. 3.30 ന് ​​പ്ര​​തി​​നി​​ധി​​സ​​മ്മേ​​ള​​നം. 30ന് ​​രാ​​വി​​ലെ പ്ര​​തി​​നി​​ധി​​സ​​മ്മേ​​ള​​നം തു​​ട​​രും. 10ന് ​​സി​​ഐ​​ടി​​യു സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​ള​​മ​​രം ക​​രീം പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ര​​ണ്ടി​​ന് ചേ​​രു​​ന്ന സു​​ഹൃ​​ദ് സ​​മ്മേ​​ള​​നം മ​​ന്ത്രി എം.​​എം.​​മ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മേ​യ് ഒ​​ന്നി​​ന് രാ​വി​ലെ 11ന് ​​അ​​ഴി​​മ​​തി​​വി​​മു​​ക്ത​​വും കാ​​ര്യ​​ക്ഷ​​മ​​വു​​മാ​​യ ജ​​ന​​പ​​ക്ഷ സി​​വി​​ൽ സ​​ർ​​വീ​​സ് എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ജോ​​യി​സ് ജോ​​ർ​​ജ് എം​​പി വി​​ഷ​​യം അ​​വ​​ത​​രി​​പ്പി​​ക്കും. 2.30നു ​​മ​​ന്ത്രി ഡോ. ​​ടി എം ​​തോ​​മ​​സ് ഐ​​സ​​ക് പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ര​​ക്ഷാ​​ധി​​കാ​​രി കെ.പി. മേ​​രി, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ടി.എം. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഇ. ​​പ്രേം​​കു​​മാ​​ർ എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.