യാക്കോബായ സുറിയാനി സഭയുടെ പ്രതിഷേധ കൂട്ടായ്മ നാളെ
Thursday, April 26, 2018 12:13 AM IST
ന്യൂ​​ഡ​​ൽ​​ഹി: യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ​​യ്ക്കു​​നേ​​രേ​​യു​​ള്ള നീ​​തി നി​​ഷേ​​ധ​​ത്തി​​നെ​​തി​​രെ ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ൻ ബാ​​വാ​​യു​​ടെ​​യും മെ​​ത്രാ​​പ്പോ​​ലീ​​ത്ത​മാ​​രു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളെ ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ ന​​ട​​ത്തും.

രാ​​ത്രി 8.30 മു​​ത​​ൽ 10.30 വ​​രെ ഡ​​ൽ​​ഹി​​യി​​ലെ ഇ​​ന്ത്യ ഗേ​​റ്റി​​നു മു​​ന്നി​​ൽ കാ​​തോ​​ലി​​ക്ക ബാ​​വാ​​യും മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രും വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും വി​​ശ്വാ​​സി​​ക​​ളും മെ​​ഴു​​കു​​തി​​രി​ ക​​ത്തി​​ച്ചു പ​​ങ്കാ​​ളി​​ക​​ളാ​​കും.

സ​​ഭ​​യു​​ടെ പൂ​​ർ​​വി​ക​​വി​​ശ്വാ​​സ​​ത്തി​​ൽ നി​​ല​​നി​​ൽ​ക്കു​​വാ​​നും മു​​ന്നോ​​ട്ടു​​പോ​​കു​​വാ​​നു​​മു​​ള്ള അ​​വ​​കാ​​ശം നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​ന്ന​​ത് അം​​ഗീ​​ക​​രി​ക്കാ​നാ​കി​ല്ല. സ​​ത്യ​​വി​​ശ്വാ​​സി​​ക​​ൾ പ​​ടു​​ത്തു​​യ​​ർ​​ത്തി​​യ​​ദൈ​​വാ​​ല​​യ​​ങ്ങ​​ൾ അ​​തി​​ന്‍റെ സ്ഥാ​​പ​​ന ഉ​​ദ്യേ​​ശ​​ത്തി​​ലെ​​ന്നും നി​​ല​​നി​​ർ​​ത്തു​​വാ​​നും പ്ര​​ഖ്യാ​​പി​​ക്കു​​വാ​​നു​​മാ​​ണു ഇ​​ന്ത്യ​​ഗേ​​റ്റി​​ൽ ഒ​​ത്തു​​കൂ​​ടു​​ന്ന​​ത്.


വി​​ശ്വാ​​സി​​ക​​ൾ​​ക്കെ​​തി​​രേ യു​​ള്ള നീ​​തി​​നി​​ഷേ​​ധം അ​​ധി​​കാ​​രി​​ക​​ളെ​​യും സ​​മൂ​​ഹ​​ത്തെ​​യും അ​​റി​​യി​​ക്കു​​വാ​​നു​​മാ​​ണു പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഡ​​ൽ​​ഹി ഭ​​ദ്രാ​​സ​​ന മെ​​ത്രാ​​പ്പോ​​ലീ​​ത്ത കു​​ര്യാ​​ക്കോ​​സ് മാ​​ർ യൗ​​സേ​​ബി​​യോ​​സ് കൂ​​ട്ടാ​​യ്മ​​യ്ക്കു നേ​​തൃ​​ത്വം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.