സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മങ്ങൾ : നി​യ​മ​പ്ര​കാ​രം ശി​ക്ഷാ​ർ​ഹമെ​ന്ന മു​ന്ന​റി​യി​പ്പ് വേ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, April 27, 2018 1:24 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സി​​നി​​മ​​ക​​ളി​​ലും സീ​​രി​​യ​​ലു​​ക​​ളി​​ലും സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രാ​​യ അ​​തി​​ക്ര​​മ രം​​ഗ​​ങ്ങ​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്പോ​​ൾ ന്ധ​​സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രാ​​യ അ​​തി​​ക്ര​​മം നി​​യ​​മ​​പ്ര​​കാ​​രം ശി​​ക്ഷാ​​ർ​​ഹം’ എ​​ന്ന മു​​ന്ന​​റി​​യി​​പ്പ് കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ. ഫി​​ലിം സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ ബോ​​ർ​​ഡ് റീ​​ജി​​യ​​ണ​​ൽ ഓ​​ഫീ​​സ​​ർ​​ക്കും സാം​​സ്കാ​​രി​​ക സെ​​ക്ര​​ട്ട​​റി​​ക്കു​​മാ​​ണ് ക​​മ്മീ​​ഷ​​ൻ ആ​​ക്റ്റിം​​ഗ് അ​ധ്യ​ക്ഷ​​ൻ പി. ​​മോ​​ഹ​​ന​​ദാ​​സ് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്.

സ്ത്രീ​​ക​​ളെ ബ​​ഹു​​മാ​​നി​​ക്ക​​ണ​​മെ​​ന്ന ഭ​​ര​​ണ​​ഘ​​ട​​നാ​​വ്യ​​വ​​സ്ഥ​​യു​​ടെ ലം​​ഘ​​ന​​മാ​​ണ് സി​​നി​​മ​​ക​​ളി​​ലും സീ​​രി​​യ​​ലു​​ക​​ളി​​ലും കാ​​ണു​​ന്ന​​തെ​​ന്ന് ക​​മ്മീ​​ഷ​​ൻ കു​​റ്റ​​പ്പെ​​ടു​​ത്തി. ലൈം​​ഗി​​ക പീ​​ഡ​​നം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്ന​​ത് യു​​വ​​ജ​​ന​​ങ്ങ​​ളെ വ​​ഴി​​തെ​​റ്റി​​ക്കു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​യേ​​ക്കാം. സ്ത്രീ​​ക​​ൾ​​ക്ക് നേ​​രെ​​യു​​ള്ള അ​​തി​​ക്ര​​മം നി​​യ​​മ​​പ്ര​​കാ​​രം ശി​​ക്ഷാ​​ർ​​ഹ​​മാ​​ണെ​​ന്ന മു​​ന്ന​​റി​​യി​​പ്പ് പ്രേ​​ക്ഷ​​ക​​രി​​ൽ ച​​ല​​ന​​മു​​ണ്ട ാക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ ന്ന് ​​ക​​മ്മീ​​ഷ​​ൻ ഉ​​ത്ത​​ര​​വി​​ൽ പ​​റ​​ഞ്ഞു.

മു​​ന്ന​​റി​​യി​​പ്പ് പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്ന കാ​​ര്യം കേ​​ന്ദ്ര​​വാ​​ർ​​ത്താ വി​​നി​​മ​​യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ കൊ​​ണ്ടു​വ​​രു​​മെ​​ന്ന് സെ​​ൻ​​സ​​ർ ബോ​​ർ​​ഡ് ക​​മ്മീ​​ഷ​​നെ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.