ആ​ശാ​ൻ ക​വി​താ പു​ര​സ്കാ​രം ചി​ലി​യ​ൻ ക​വി റൗ​ൾ സു​റി​റ്റ​യ്ക്ക്
ആ​ശാ​ൻ ക​വി​താ പു​ര​സ്കാ​രം ചി​ലി​യ​ൻ ക​വി റൗ​ൾ സു​റി​റ്റ​യ്ക്ക്
Friday, April 27, 2018 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ശാ​​​ൻ വി​​​ശ്വ​​​ക​​​വി​​​താ പു​​​ര​​​സ്കാ​​​രം ചി​​​ലി​​​യ​​​ൻ ക​​​വി റൗ​​​ൾ സു​​​റി​​​റ്റ​​​യ്ക്ക്. അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ​​​തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​താ​​ണു പു​​​ര​​​സ്കാ​​​രം.

പി​​​നോ​​​ച്ചെ ഭ​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രെ ജ​​​യി​​​ല​​​ഴി​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തും നി​​​ര​​​ന്ത​​​ര പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ സു​​​റി​​​റ്റ​​​യു​​​ടെ ക​​​വി​​​ത ന​​​ര​​​ഹ​​​ത്യ​​​യു​​​ടെ​​​യും നി​​​ല​​​വി​​​ളി​​​ക​​​ളു​​​ടെ​​​യും മ​​​ധ്യ​​​ത്തി​​​ൽ നി​​​ന്ന് ഉ​​​യ​​​രു​​​ന്ന അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന്‍റെ ഉ​​​റ​​​ച്ച ശ​​​ബ്ദ​​​മാ​​​ണെ​​ന്ന് അ​​വാ​​ർ​​ഡ് ജൂ​​റി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ, സാ​​​റാ ജോ​​​സ​​​ഫ്, എം.​​​എ. ബേ​​​ബി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ജൂ​​​റി​​​യാ​​​ണ് റൗ​​​ൾ സു​​​റി​​​റ്റ​​​യെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ആ​​​ശാ​​​ൻ യു​​​വ ക​​​വി പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ശ്രീ​​​ജി​​​ത്ത് അ​​​രി​​​യ​​​ല്ലൂ​​​രി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. പ​​​ല​​കാ​​​ല​ ക​​​വി​​​ത​​​ക​​​ൾ എ​​​ന്ന ക​​​വി​​​താ സ​​​മാ​​​ഹാ​​​ര​​​മാ​​​ണ് മ​​​ല​​​പ്പു​​​റം അ​​​രി​​​യ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ശ്രീ​​​ജി​​​ത്തി​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്. 50000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. കൊച്ചിമുസിരിസ് ബിനാലെ 2016 ല്‍ 'സീ ഓഫ് പെയിന്‍' എന്ന ഇന്‍സ്റ്റലേഷന്‍ സുറിറ്റ അവതരിപ്പിച്ചിരുന്നു.


ആ​​​ശാ​​​ൻ വി​​​ശ്വ​​​ക​​​വി​​​താ പു​​​ര​​​സ്കാ​​​ര സാ​​​ഹി​​​തീ​​​യോ​​​ത്സ​​​വം ഈ ​​​മാ​​​സം 29 മു​​​ത​​​ൽ മേ​​​യ് ഒ​​​ന്നു​​​വ​​​രെ കാ​​​യി​​​ക്ക​​​ര​​​യി​​​ൽ ന​​​ട​​​ക്കും. 29ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ന​​​ട​​​ക്കു​​​ന്ന ജ​​​ന്മ​​​ദി​​​ന സ​​​മ്മേ​​​ള​​​നം മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി വ​​​യ​​​ലാ​​​ർ ര​​​വി എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ദേ​​​ശീ​​​യ ക​​​വി സ​​​മ്മേ​​​ള​​​നം ക​​​വി അ​​​ശോ​​​ക് വാ​​​ജ്പേ​​​യ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 30ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ന​​​ട​​​ക്കു​​​ന്ന വി​​​ശ്വ​​​ക​​​വി​​​താ പു​​​ര​​​സ്കാ​​​ര സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.