വേ​ന​ൽ​മ​ഴ: വൈ​ദ്യു​തി ത​ട​സം നീക്കാൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി
വേ​ന​ൽ​മ​ഴ: വൈ​ദ്യു​തി ത​ട​സം നീക്കാൻ  യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി
Wednesday, May 16, 2018 1:32 AM IST
കൊ​​​ച്ചി: ശ​​​ക്ത​​​മാ​​​യ വേ​​​ന​​​ൽ​​​മ​​​ഴ​​യും കാ​​റ്റും മൂ​​​ലം സം​​​സ്ഥാ​​​ന​​​ത്തൊ​​ട്ടാ​​കെ വ്യാ​​​പ​​​ക​​​മാ​​​യി വൈ​​​ദ്യു​​​തി ത​​​ട​​​സ​​​മു​​​ണ്ടാ​​​കു​​​ന്ന​​തു​ പ​​​രി​​​ഹ​​​രി​​​ക്കാ​​ൻ യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു കെ​​എ​​​സ്ഇ​​​ബി. ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ വൈ​​​ദ്യു​​​തി പു​​​നഃ​​​സ്ഥാ​​​പ​​​ന പു​​​രോ​​​ഗ​​​തി നി​​​രീ​​​ക്ഷി​​​ക്കും. വൈ​​​ദ്യു​​​തി മ​​​ന്ത്രി എം.​​​എം.​ മ​​​ണി വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

മ​​​ഴ​​​ക്കാ​​​ല​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ത്തു​​​ന്ന അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ത്ത ഇ​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​വ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​ൻ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

ആ​​​വ​​​ശ്യ​​​മാ​​​യ സാ​​​ധ​​​ന​​​സാ​​​മ​​​ഗ്രി​​​ക​​​ൾ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി എ​​​ത്തി​​​ക്കാ​​​ൻ എ​​​ല്ലാ​​​തല​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും അ​​​വ​​​രു​​​ടെ അ​​​ധി​​​കാ​​​ര പ​​​രി​​​ധി ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സാ​​​ധ​​​ന​​​സാ​​​മ​​​ഗ്രി​​​ക​​​ൾ വാ​​​ങ്ങ​​​ണം.


അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ഉ​​​ണ്ടാ​​​കു​​​ന്ന വൈ​​​ദ്യു​​​തി ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​ക്കു​​​ന്ന​​​തി​​​ന്‍റെ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ൻ ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ഓ​​​ഫീ​​​സ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ക​​​ണ്‍​ട്രോ​​​ൾ റൂ​​​മു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

ക​​​ലൂ​​​ർ ഇ​​​ൻ​​​സ്പെ​​​ക്ഷ​​​ൻ ബം​​​ഗ്ലാ​​​വി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ കെ​​എ​​​സ്ഇ​​​ബി വി​​​ത​​​ര​​​ണ വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ർ പി.​ ​​കു​​​മാ​​​ര​​​ൻ, ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രാ​​​യ സി.​​​വി.​ ന​​​ന്ദ​​​ൻ, മോ​​​ഹ​​​ന​​​നാ​​​ഥ പ​​​ണി​​​ക്ക​​​ർ, പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ, സൂ​​​സ​​​ൻ പി.​ ​​ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​രും ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.