റ​വ. ഡോ. ​ചാ​ക്കോ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കാ​ർ​മ​ൽ​ഗി​രി സെ​മി​നാ​രി റെ​ക്‌ട​ർ
Thursday, May 17, 2018 12:09 AM IST
കൊ​​​ച്ചി: ആ​​​ലു​​​വ കാ​​​ർ​​​മ​​​ൽ​​​ഗി​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ സെ​​​മി​​​നാ​​​രി​​​യു​​​ടെ റെ​​​ക്ട​​​റാ​​​യി റ​​​വ. ഡോ. ​​​ചാ​​​ക്കോ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ നി​​​യ​​​മി​​​ത​​​നാ​​​യി. 1998 മു​​​ത​​​ൽ ഇ​​​വി​​​ടെ ബൈ​​​ബി​​​ൾ അ​​​ധ്യാ​​​പ​​​ക​​​നും 2015 മു​​​ത​​​ൽ ആ​​​ലു​​​വ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി സേ​​​വ​​​നം ചെ​​​യ്തു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. കേ​​​ര​​​ള ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​ സ​​​മി​​​തി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​മാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം അ​​​റി​​​യി​​​ച്ച​​​ത്. റ​​​വ. ഡോ. ​​​ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദ് വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണു നി​​​യ​​​മ​​​നം.


വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത​​​യി​​​ലെ മൂ​​​ന്നാ​​​ർ ഇ​​​ട​​​വ​​​ക​​​യി​​​ൽ പ​​​രേ​​​ത​​​രാ​​​യ ത​​​ങ്ക​​​ച്ച​​​ൻ - ക്ലാ​​​ര ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണു റ​​​വ.​ ഡോ. ​​ചാ​​​ക്കോ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.