കേ​ര​ള പോ​ലീ​സി​ല്‍ വ​നി​താ വോ​ളി​ബോ​ള്‍ ടീം ​റി​​ക്രൂ​ട്ട്‌​മെ​ന്‍റ് ഇ​ന്നും നാ​ളെ​യും
Thursday, May 17, 2018 12:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സ് വ​​​നി​​​താ വോ​​​ളി​​​ബോ​​​ള്‍ ടീ​​​മി​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള മൂ​​​ന്ന് ഒ​​​ഴി​​​വു​​​ക​​​ള്‍ നി​​​ക​​​ത്തു​​​ന്ന​​​തി​​​ന് 2018 ജ​​​നു​​​വ​​​രി 22ന് ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​രം ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ള്‍ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റി​​​നാ​​​യു​​​ള്ള സെ​​​ല​​​ക്ഷ​​​ന്‍ ട്ര​​​യ​​​ല്‍​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് യോ​​​ഗ്യ​​​രാ​​​യ 70 അ​​​പേ​​​ക്ഷ​​​ക​​​രെ സ്‌​​​ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​രു​​​ടേ​​​യും അ​​​യോ​​​ഗ്യ​​​രാ​​​യ​​​വ​​​രു​​​ടേ​​​യും പ​​​ട്ടി​​​ക കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ (www.keralapoli ce. gov.in) പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


യോ​​​ഗ്യ​​​രാ​​​യ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന, ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത, സെ​​​ല​​​ക്ഷ​​​ന്‍ ട്ര​​​യ​​​ല്‍​സ് എ​​​ന്നി​​​വ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​രൂ​​​ര്‍​ക്ക​​​ട എ​​​സ്എ​​​പി ക്യാ​​​മ്പി​​​ല്‍ ന​​​ട​​​ത്തും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് കാ​​​ള്‍ ലെ​​​റ്റ​​​ര്‍ ര​​​ജി​​​സ്റ്റേ​​​ഡ് ത​​​പാ​​​ല്‍ മു​​​ഖേ​​​ന​​​യും എ​​​സ്എം​​​എ​​​സ് മു​​​ഖേ​​​ന​​​യും വ്യ​​​ക്തി​​​ഗ​​​ത അ​​​റി​​​യി​​​പ്പു​​​ക​​​ള്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​ല്‍.​​​സെ​​​ക്‌​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ണ്‍: 0471 2721547