സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം : സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ക​ണ്ണൂ​രി​ൽ
സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം : സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം  നാ​ളെ ക​ണ്ണൂ​രി​ൽ
Thursday, May 17, 2018 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കും. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ക​​​ണ്ണൂ​​​ർ ക​​​ള​​​ക്ട​​​റേ​​​റ്റ് മൈ​​​താ​​​നി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നു മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

"​​​സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ’ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി അ​​​ധ്യ​​​ക്ഷ​​​നാ​​​കും. മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, മാ​​​ത്യു ടി. ​​​തോ​​​മ​​​സ്, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, ക​​​ണ്ണൂ​​​ർ മേ​​​യ​​​ർ ഇ.​​​പി. ല​​​ത, എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ, സാ​​​മൂ​​​ഹ്യ സാം​​​സ്കാ​​​രി​​​ക രാ​​​ഷ്‌ട്രീ​​​യ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ.ശൈല​​​ജ സ്വാ​​​ഗ​​​ത​​​വും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ആ​​​ന്‍റ​​​ണി ന​​​ന്ദി​​​യും പ​​​റ​​​യും . ഉ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​നു ശേ​​​ഷം രാ​​​ത്രി 7.30ന് ​​​പ്ര​​​ശാ​​​ന്ത് നാ​​​രാ​​​യ​​​ണ​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ ഷോ "​​​ഉ​​​ദ​​​യ​​​പ​​​ഥം’ ന​​​ട​​​ക്കും.


തു​​​ട​​​ർ​​​ന്ന് ആ​​​ശാ ശ​​​ര​​​ത്തി​​​ന്‍റെ​​​യും സം​​​ഘ​​​ത്തി​​​ന്‍റെ​​​യും നൃ​​​ത്താ​​​വ​​​ത​​​ര​​​ണ​​​വും വി​​​ജ​​​യ് യേ​​​ശു​​​ദാ​​​സ് ന​​​യി​​​ക്കു​​​ന്ന ഗാ​​​ന​​​മേ​​​ള​​​യും. വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​നം ഈ ​​​മാ​​​സം 30 ന​​​ട​​​ക്കും.​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സ​​​ഹ​​​മ​​​ന്ത്രി​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കും.

തു​​​ട​​​ർ​​​ന്നു സൂ​​​ര്യ​​​കൃ​​​ഷ്ണ മൂ​​​ർ​​​ത്തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി-​​​വ​​​ർ​​​ഗ, സാം​​​സ്കാ​​​രി വ​​​കു​​​പ്പു​​​ക​​​ൾ​​​ക്ക് കീ​​​ഴി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള നാ​​​നൂ​​​റോ​​​ളം ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ സാം​​​സ്കാ​​​രി​​​ക ക​​​ലാ​​​പ​​​രി​​​പാ​​​ടി അ​​​ര​​​ങ്ങേ​​​റും.

ആ​​​ഘോ​​​ഷ​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് ജി​​​ല്ലാ​​​ത​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​രാ​​​ഴ്ച നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​ന​​​വും സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ജി​​​ല്ലാ​​​ത​​​ല​​​പ്ര​​​ദ​​​ർ​​​ശ​​​ന മേ​​​ള​​​യോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് സെ​​​മി​​​നാ​​​റു​​​ക​​​ളും സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും ന​​​ട​​​ത്തും.
പി​​​ആ​​​ർ​​​ഡി ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​വി. സു​​​ഭാ​​​ഷും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.