എ​യ്ഡ​ഡ് സ്കൂ​ൾ, കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കും ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം
Saturday, May 19, 2018 12:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ, കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും അ​​​ധ്യാ​​​പ​​​കേ​​​ത​​​ര ജീ​​​വ​​​ന​​​ക്കാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ർ​​​ക്കാ​​​ർ- അ​​​ർ​​​ധ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഇ​​​ന്ന​​​ലെ സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീസു​​​ക​​​ളി​​​ലും ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ത്ത​​​ര​​​വ് പൊ​​​തു ഭ​​​ര​​​ണ വ​​​കു​​​പ്പ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

സ​​​ർ​​​ക്കാ​​​ർ- അ​​​ർ​​​ധ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ കൂ​​​ടാ​​​തെ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ഗ്രാ​​​ൻ​​​ഡ് ഇ​​​ൻ എ​​​യ്ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ക​​​മ്മീ​​​ഷ​​​നു​​​ക​​​ൾ, അ​​​ഥോ​​​റി​​​റ്റി​​​ക​​​ൾ എ​​​ന്നി​​​വ​​​യും പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു ശ​​മ്പ​​​ളം ന​​​ൽ​​​കു​​​ന്ന സ്പാ​​​ർ​​​ക്ക് സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തെ ബ​​​ന്ധി​​​പ്പി​​​ക്കും. നി​​​ശ്ചി​​​ത ദി​​​വ​​​സ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഓ​​​ഫ​​​ീസി​​​ൽ താ​​​മ​​​സി​​​ച്ചെ​​​ത്തി​​​യാ​​​ൽ ശ​​​മ്പ​​ളം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കും.


സ്പാ​​​ർ​​​ക്ക് മു​​​ഖേ​​​ന ശ​​​മ്പ​​​ളം ല​​​ഭി​​​ക്കു​​​ന്ന എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന​​​കം ബ​​​യോ​​​മെ​​​ട്രി​​​ക് പ​​​ഞ്ചിം​​​ഗ് സ​​​മ്പ്ര​​​ദാ​​​യം ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണം. ഓ​​​രോ വ​​​കു​​​പ്പി​​​ലും വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ വ​​​രു​​​ന്ന എ​​​ല്ലാ ഓ​​​ഫീ​​സു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല അ​​​ത​​​തു വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്കും മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കു​​​മാ​​​യി​​​രി​​​ക്കും.

സ്പാ​​​ർ​​​ക്കി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ അ​​​വ​​​ധി, ഔ​​​ദ്യോ​​​ഗി​​​ക യാ​​​ത്ര, കോ​​മ്പ​​​ൻ​​​സേ​​​റ്റ​​​റി ഓ​​​ഫ്, ഷി​​​ഫ്റ്റ് തു​​​ട​​​ങ്ങി​​​യ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു പ്ര​​​ത്യേ​​​ക മൊ​​​ഡ്യൂ​​​ളു​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്ക​​​ണം. എ​​​ല്ലാ സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രേ​​​യും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണം. ബ​​​യോ​​​മെ​​​ട്രേി​​​ക് പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന ചെ​​​ല​​​വു​​​ക​​​ൾ അ​​​ത​​​തു വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ബ​​​ജ​​​റ്റ് വി​​​ഹി​​​ത​​​ത്തി​​​ൽ നി​​​ന്നു ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നും പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ശ്വ​​​നാ​​​ഥ് സി​​​ൻ​​​ഹ​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.