ബന്ധുവിന്‍റെ വീട്ടുമുറ്റത്ത് യുവാവ് വെട്ടേറ്റു മരിച്ചു
ബന്ധുവിന്‍റെ വീട്ടുമുറ്റത്ത് യുവാവ് വെട്ടേറ്റു മരിച്ചു
Saturday, May 19, 2018 12:26 AM IST
മു​ഹ​മ്മ: ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ഒ​രാ​ൾ വെ​ട്ടേ​റ്റു മ​രി​ച്ചു. ക​ല​വൂ​ർ പ്രീ​തി​കു​ള​ങ്ങ​ര ഗോ​പാ​ലം​പ​റ​ന്പി​ൽ മ​ധു​ക്കു​ട്ട​ന്‍റെ മ​ക​ൻ സു​ജി​ത് (25) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ജി​ത്തി​ന്‍റെ ബ​ന്ധു​വും ആ​ര്യാ​ട് നോ​ർ​ത്ത് കോ​ള​നി​യി​ൽ അ​ശ്വ​തി നി​വാ​സി​ൽ സു​ജി​ത്തി​നെ മാ​രാ​രി​ക്കു​ളം സി​ഐ ന​വാ​സി​ന്‍റെ​യും മ​ണ്ണ​ഞ്ചേ​രി എ​സ്ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു. സു​ജി​ത്തി​ന് പു​റ​മേ മ​റ്റാ​രെ​ങ്കി​ലും കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണോ എ​ന്ന​റി​യാ​ൻ ഫോ​ണ്‍ കോ​ളു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.


ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്ക് ആ​ര്യാ​ട് നോ​ർ​ത്ത് കോ​ള​നി​യി​ലെ അ​നി​താ​സ് ബ​ണ്ടി​നു സ​മീ​പ​മാ​ണ് സം​ഭ​വം. നാ​ട്ടു​കാ​രും മ​ണ്ണ​ഞ്ചേ​രി പോ​ലീ​സു​മാ​ണ് സു​ജി​ത്തി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സു​ജി​ത്ത് വ​സ്ത്രം വെ​ള്ള​ത്തി​ൽ മു​ക്കി വ​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സു​ശീ​ല​യാ​ണ് കൊ​ല്ല​പ്പെ​ട്ട സു​ജി​ത്തി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ൻ: സു​രേ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.