അമ്മയെ കോടാലിക്കു വെട്ടിക്കൊന്ന മകനു ജീവപര്യന്തം
അമ്മയെ കോടാലിക്കു വെട്ടിക്കൊന്ന മകനു ജീവപര്യന്തം
Saturday, May 19, 2018 1:29 AM IST
മാ​വേ​ലി​ക്ക​ര: അ​മ്മ​യെ കോ​ടാ​ലികൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​നു ജീ​വ​പ​ര്യ​ന്തം ത​ട​വും 10,000 രൂ​പ പി​ഴ​യും.

ചെ​ങ്ങ​ന്നൂ​ർ ആ​ല പെ​ണ്ണു​ക്ക​ര പു​ല്ലോം താ​ഴ​ത്ത് വീ​ട്ടി​ൽ ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ ഭാ​സു​രാം​ഗി​യെ (65) വെ​ട്ടിക്കൊല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ൻ പ്രേ​മ​ച​ന്ദ്ര​നെ​യാ​ണ് മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി ജോ​ണി സെ​ബാ​സ്റ്റ്യ​ൻ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് വി​ധി​ച്ച​ത്.
2015 ഒ​ക്ടോ​ബ​ർ 23ന് ​രാ​വി​ലെ ആ​റി​ന് ഇ​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

പ്രേ​മ​ച​ന്ദ്ര​ൻ പ​തി​യി​രു​ന്ന് ഭാ​സു​രാം​ഗി​യെ കോ​ടാ​ലികൊ​ണ്ടു ക​ഴു​ത്തി​ന് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. ശ്രീ​ധ​ര​നും പ്രേ​മ​ച​ന്ദ്ര​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ശ്രീ​കാ​ന്ത്, ശ്രീ​കു​മാ​രി, ശ്രീ​ദേ​വി എ​ന്നി​വ​രും സാ​ക്ഷി​ക​ളാ​യി.


സ്വ​ത്ത് വീ​തംവ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ്രേ​മ​ച​ന്ദ്ര​ൻ ഭാ​സു​രാം​ഗി​യോ​ട് സ്ഥി​ര​മാ​യി വ​ഴ​ക്കി​ടു​മാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു സാ​ക്ഷി​മൊ​ഴി.

പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ടെ​ന്നു പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. എ​ന്നാ​ൽ കൃ​ത്യം ന​ട​ന്ന സ​മ​യ​ത്ത് പ്ര​തി​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ തെ​ളി​യി​ച്ചു. പ്രേ​മ​ച​ന്ദ്ര​ൻ ഭാ​സു​രാം​ഗി​യെ നേ​ര​ത്തേ വാ​ക്ക​ത്തികൊ​ണ്ട് വെ​ട്ടി​ പ​രി​ക്കേ​ൽ​പ്പിച്ചി​ട്ടു​ണ്ട്.
പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ പി. ​സ​ന്തോ​ഷ്, എ​സ്. സോ​ള​മ​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.