പ​ന്പാ​ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെട്ടു കാ​ണാ​താ​യ ബാ​ല​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, May 19, 2018 10:59 PM IST
കോ​ഴ​ഞ്ചേ​രി: പ​ന്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​വെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ പ​ത്തു​വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​റി​യ​ന്നൂ​ർ മേ​ലേ​തി​ൽ എം.​ആ​ർ. രാ​ജേ​ഷി​ന്‍റെ മ​ക​ൻ രാ​ഹു​ൽ രാ​ജേ​ഷിന്‍റെ (10) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30നു പ​ന്പാ ന​ദി​യി​ൽ തോ​ട്ട​പ്പു​ഴ​ശേ​രി ക​ട​വി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് കു​റി​യ​ന്നൂ​ർ ഇ​ട​നാ​ട്ടു​കാ​വ് ദേ​വി​ക്ഷേ​ത്ര​ക്ക​ട​വി​ൽ ബ​ന്ധു​ക്ക​ളാ​യ കു​ട്ടി​ക​ളു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങ​വെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. പ​ള്ളി​യോ​ട സേ​വാ​സം​ഘം ട്ര​ഷ​റ​ർ ബാ​ബു പ​ഴ​യി​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ട്ട​കാ​രും റാ​ന്നി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന​യും കോ​യി​പ്രം പോ​ലീ​സും സം​യു​ക്ത​മാ​യി ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പ​ന്പാ​ന​ദി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. കു​റി​യ​ന്നൂ​ർ മാ​ർ​ത്തോ​മ്മാ ഹൈ​സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് രാ​ഹു​ൽ. സം​സ്കാ​രം പി​ന്നീ​ട്. മാ​താ​വ്: അ​ന്പി​ളി. സ​ഹോ​ദ​ര​ൻ: അ​ഖി​ൽ (ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി). കോ​യി​പ്രം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.