മീ​ൻ​പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് പാ​ട​ശേ​ഖ​ര​ത്ത് മ​രി​ച്ച നി​ല​യി​ൽ
മീ​ൻ​പി​ടി​ക്കാ​ൻ പോ​യ യു​വാ​വ്  പാ​ട​ശേ​ഖ​ര​ത്ത് മ​രി​ച്ച നി​ല​യി​ൽ
Saturday, May 19, 2018 10:59 PM IST
പാ​ലാ: മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വി​നെ പാ​ട​ശേ​ഖ​ര​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ർ​പ്പു​ങ്ക​ൽ മാ​റി​യി​ടം മു​രി​ങ്ങോ​ത്തു​കു​ന്നേ​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ മ​ക​ൻ മ​നു​മോ​ൻ മാ​ത്യു (29)വി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ മീ​ൻ​പി​ടി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്ന് പോ​യ മ​നു​വി​നെ ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മാ​റി​യി​ടം- പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര പാ​ട​ശേ​ഖ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കി​ട​ങ്ങൂ​ർ പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഡ​ൽ​ഹി​യി​ൽ ന​ഴ്സാ​യി​രു​ന്ന മ​നു കു​റ​ച്ചു​കാ​ല​മാ​യി നാ​ട്ടി​ലാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ചേ​ർ​പ്പു​ങ്ക​ൽ മാ​ർ​സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ. അ​മ്മ അ​ന്ന​മ്മ പൂ​വ​ത്തി​ങ്ക​ൽ കാ​ര​യ്ക്ക​ത്തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​രി: അ​നു (ന​ഴ്സ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.