മലങ്കര ഡാമിലേക്കു വീണ കാറിൽനിന്ന് അ​മ്മ​യെ മ​ക​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി
മലങ്കര ഡാമിലേക്കു വീണ കാറിൽനിന്ന് അ​മ്മ​യെ  മ​ക​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി
Sunday, May 20, 2018 12:02 AM IST
തൊ​​ടു​​പു​​ഴ: മ​ല​ങ്ക​ര ഡാ​മി​ലേ​ക്കു വീ​ണ കാ​​റി​​ൽ​നി​​ന്ന് അ​​മ്മ​​യെ മ​​ക​​ൻ അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ടു​​ത്തി. സെ​​ക്ക​​ൻ​​ഡു​​ക​​ൾ​​ക്കു​​ള്ളി​​ൽ കാ​​ർ ജ​ലാ​ശ​യ​ത്തി​ൽ പ​​തി​​ച്ചു. ക​​രി​​ങ്കു​​ന്നം പാ​​റേ​​ക്കു​​ന്നേ​​ൽ പി.​​എം.​​തോ​​മ​​സി​​ന്‍റെ ഭാ​​ര്യ മോ​​ളി തോ​​മ​​സി​​നെ​​യാ​​ണ് മ​​ക​​ൻ പ്രി​​ൻ​​സ് സാ​​ഹ​​സി​​ക​​മാ​​യി ര​​ക്ഷ​​പ്പെ​ടു​​ത്തി​​യ​​ത്. ഡ്രൈ​​വി​​ംഗ് പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ​ ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​തി​​നൊ​ന്നി​നു മു​​ട്ടം റൈ​​ഫി​​ൾ ക്ല​​ബി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു സം​​ഭ​​വം.

ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സ് ല​​ഭി​​ച്ച​ ശേ​​ഷം മ​​ക​​നു​​മൊ​​ത്ത് മ​​ല​​ങ്ക​​ര ഡാ​മി​നോ​ടു ചേ​​ർ​​ന്നു​​ള്ള, മൂ​​വാ​​റ്റു​​പു​​ഴ വാ​​ലി ഇ​​റി​​ഗേ​​ഷ​​ൻ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യ ഗ്രൗ​​ണ്ടി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു മോ​​ളി തോ​​മ​​സ്. അ​​മ്മ​​യെ കാ​റി​ലി​രു​ത്തി പ്രി​​ൻ​​സ് പു​​റ​​ത്തി​​റ​​ങ്ങി. കാ​​ർ റി​​വേ​​ഴ്സ് ഗി​​യ​​റി​​ലാ​​യി​​രു​​ന്നു​. ഇ​​തി​​നി​​ടെ മോ​​ളി ആ​​ക്സി​​ലേ​​റ്റ​​റി​​ൽ കാ​​ൽ അ​മ​​ർ​​ത്തി​. വാ​​ഹ​​നം പി​​ന്നി​​ലേ​​ക്കു പാ​​ഞ്ഞു.​ ഈ സ​മ​യം ഓ​​ടി​​യെ​ത്തി​യ പ്രി​​ൻ​​സ് ഡോ​​ർ തു​​റ​​ന്ന് ഉ​ട​ൻ എ​ൻ​ജി​ൻ ഓ​​ഫാ​​ക്കി അ​​മ്മ​​യെ പു​റ​ത്തേ​ക്കു​വ​ലി​ച്ചു.മോ​​ളി പു​റ​ത്തേ​ക്കു വീ​ണ​യു​​ട​​ൻ കാ​​ർ ജ​ലാ​ശ​യ​ത്തി​ലേ​ക്കു പ​തി​ച്ചു. 30 അ​​ടി​​യോ​​ളം നീ​​ങ്ങി​​യ കാ​​ർ തൊ​​ടു​​പു​​ഴ ഫ​​യ​​ർ​​ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്നു ക​​യ​​ർ കെ​​ട്ടി വ​​ലി​​ച്ച​​ടു​​പ്പി​​ച്ചു ക്രെ​യി​ൻ ഉ​​പ​​യോ​​ഗി​​ച്ച് ഉ​​യ​​ർ​​ത്തി മാ​റ്റി.


ഫോ​​ക്സ് വാ​​ഗ​​ണ്‍ പോ​​ളോ കാ​​റി​​നു കേ​​ടു​​പാ​​ടു സം​​ഭ​​വി​​ച്ച​താ​യി മു​​ട്ടം പോ​​ലീ​സ് പ​റ​ഞ്ഞു. കാ​​ർ മു​​ങ്ങി​​യ ഭാ​​ഗ​​ത്ത് 15 അ​​ടി​ താ​​ഴ്ച​​യു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.