സാ​ഗ​ർ ചു​ഴ​ലി​ക്കാ​റ്റ് സോ​മാ​ലി​യ​ൻ തീ​രം ക​ട​ന്നു
സാ​ഗ​ർ ചു​ഴ​ലി​ക്കാ​റ്റ്  സോ​മാ​ലി​യ​ൻ തീ​രം ക​ട​ന്നു
Sunday, May 20, 2018 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​ദ​​​ൻ തീ​​​ര​​​ത്തു രൂ​​​പ​​​പ്പെ​​​ട്ട സാ​​​ഗ​​​ർ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് സോ​​​മാ​​​ലി​​​യ​​​ൻ തീ​​​രം ക​​​ട​​​ന്ന​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.30നും 2.30 ​​​നും ഇ​​​ട​​​യി​​​ലാ​​ണു ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് സോ​​​മാ​​​ലി​​​യ​​​ൻ തീ​​​രം ക​​​ട​​​ന്നു പോ​​​യ​​​ത്. പ​​​ടി​​​ഞ്ഞാ​​​റ്-​​​തെ​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റ് ദി​​​ശ​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് അ​​​ടു​​​ത്ത ആ​​​റു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ഇ​​​ന്നും തു​​​ട​​​രും. അ​​​തി​​​നാ​​​ൽ അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​ർ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഏ​​​ദ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും സ​​​മീ​​​പപ്ര​​​ദേ​​​ശ​​​ത്തും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്‍റെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​ദേ​​​ശ​​​ത്തും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നാ​​​യി പോ​​​ക​​​രു​​​ത്.


ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് കേ​​​ര​​​ള​​​തീ​​​ര​​​ത്തെ ബാ​​​ധി​​​ക്കി​​​ല്ല. എ​​ന്നാ​​ൽ, അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ​ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.