കളഞ്ഞുകിട്ടിയ ലൈസൻസിൽ ഫോ​ട്ടോ മാ​റ്റി​യൊ​ട്ടി​ച്ച് ക​വ​ര്‍​ച്ച
Tuesday, May 22, 2018 2:06 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സി​​​ൽ ഫോ​​​ട്ടോ മാ​​​റ്റി​​​യൊ​​​ട്ടി​​​ച്ച് ആ​​​ള്‍​മാ​​​റാ​​​ട്ടം ന​​​ട​​​ത്തി ലോ​​​ഡ്ജു​​​ക​​​ളി​​​ല്‍ മു​​​റി​​​യെ​​​ടു​​​ത്ത് ക​​​വ​​​ര്‍​ച്ച. ത​​​ളി​​​പ്പ​​​റ​​​മ്പ് സ്വ​​​ദേ​​​ശി​​​യു​​​ടെ ലൈ​​സ​​ൻ​​സി​​ലാ​​ണ് ഫോ​​ട്ടോ മാ​​റ്റി ഒ​​ട്ടി​​ച്ച് ക​​വ​​ർ​​ച്ച ന​​​ട​​​ത്തു​​​ന്ന​​ത്. മോ​​ഷ​​ണ വി​​​രു​​​ത​​​നെ ക​​​ണ്ടെ​​​ത്താ​​​ന്‍ കേ​​​ര​​​ള - ത​​​മി​​​ഴ്‌​​​നാ​​​ട് പോ​​​ലീ​​​സ് സം​​​യു​​​ക്ത​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

ലൈ​​സ​​ൻ​​സ് പു​​തു​​ക്കു​​ന്ന​​തി​​നാ​​യി ജോ​​യി​​ന്‍റ് ആ​​ർ​​ടി ഓ​​ഫീ​​സി​​ൽ സ​​മ​​ർ​​പ്പി​​ച്ച പ​​ഴ​​യ ലൈ​​സ​​ൻ​​സ് അ​​ധി​​കൃ​​ത​​ർ അ​​ശ്ര​​ദ്ധ​​മാ​​യി മാ​​ലി​​ന്യ​​ങ്ങ​​ൾ​​ക്കൊ​​പ്പം ത​​ള്ളി​​യ​​ത് എ​​ടു​​ത്ത​​ശേ​​ഷ​​മാ​​ണ് മോ​​ഷ്ടാ​​വ് സ്വ​​ന്തം ഫോ​​ട്ടോ അ​​തി​​ൽ ഒ​​ട്ടി​​ച്ച് വ്യാ​​ജ ലൈ​​സ​​ൻ​​സ് ത​​യാ​​റാ​​ക്കി​​യ​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ക​​​യ്യം​​​ത​​​ടം ആ​​​ശ്രാ​​​ണ​​​ത്ത് വീ​​​ട്ടി​​​ല്‍ എ.​​​ആ​​​ര്‍. അ​​​മ​​​ര്‍​ജി​​​ത്താ​​​ണ് ചെ​​​യ്യാ​​​ത്ത കു​​​റ്റ​​​ത്തി​​​ന് സം​​​ശ​​​യ​​​ത്തി​​​ന്‍റെ നി​​​ഴ​​​ലി​​​ലാ​​​യ​​​ത്. അ​​​മ​​​ര്‍​ജി​​​ത്ത് വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്യ​​​വെ ര​​​ണ്ടു മാ​​​സം മു​​​മ്പ് തി​​​രു​​​വ​​​ല്ല പോ​​​ലീ​​​സാ​​​ണ് ആ​​​ദ്യ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ച്ചെ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ​​​യാ​​​ണു ത​​​ന്‍റെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സ് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​ത് അ​​​മ​​​ർ​​​ജി​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​ത്.


തി​​​രു​​​വ​​​ല്ല​​​യി​​​ലെ ലോ​​​ഡ്ജി​​​ല്‍ അ​​​മ​​​ര്‍​ജി​​​ത്തി​​​ന്‍റെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സ് കാ​​​ണി​​​ച്ച് മു​​​റി​​​യെ​​​ടു​​​ത്ത​​​യാ​​​ള്‍ മു​​​റി​​​യി​​​ലെ ടെ​​​ലി​​​വി​​​ഷ​​​ന്‍ മോ​​​ഷ്ടി​​​ച്ചു കൊ​​​ണ്ടു പോ​​​യ​​​തോ​​​ടെ​​​യാ​​​ണ് ലോ​​​ഡ്ജ് അ​​​ധി​​​കൃ​​​ത​​​ർ പോ​​​ലീ​​​സി​​ൽ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്. ഏ​​​പ്രി​​​ൽ എ​​​ട്ടി​​​ന് ഈ​​​റോ​​​ഡി​​​ലെ ലോ​​​ഡ്ജി​​​ൽ ന​​​ട​​​ന്ന ക​​​വ​​​ര്‍​ച്ച​​​യെ തു​​​ട​​​ര്‍​ന്നാ​​​ണ് അ​​​മ​​​ര്‍​ജി​​​ത്തി​​​നെ തേ​​​ടി ത​​​മി​​​ഴ്നാ​​​ട് പോ​​​ലീ​​​സ് എ​​​ത്തി​​​യ​​​ത്. അ​​​വ​​​രെ കാ​​​ര്യ​​​ങ്ങ​​​ള്‍ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പോ​​​ലീ​​​സും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ന്വേ​​​ഷി​​​ച്ചെ​​​ത്തി. 2016ല്‍ ​​​ഡ്രൈ​​​വിം​​​ഗ് കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ല്‍ ലൈ​​​സ​​​ന്‍​സ് പു​​​തു​​​ക്കി​​​ക്കി​​​ട്ടാ​​​ന്‍ അ​​​മ​​​ർ​​​ജി​​​ത്ത് ത​​​ളി​​​പ്പ​​​റ​​​മ്പ് ജോ​​യി​​ന്‍റ് ആ​​​ര്‍​ടി​​​ഒ​​​ക്ക് അ​​​പേ​​​ക്ഷ​​​ന​​​ല്‍​കു​​​ക​​​യും പു​​​തു​​​ക്കി വാ​​​ങ്ങു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, പ​​​ഴ​​​യ ലൈ​​​സ​​​ന്‍​സ് ആ​​​ര്‍​ടി​​​ഒ അ​​​ധി​​​കൃ​​​ത​​​ര്‍ തി​​​രി​​​ച്ചു​​​ന​​​ല്‍​കാ​​​റി​​​ല്ല. ഇ​​​ത് മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ​​ക്കൊ​​പ്പം ക​​ള​​ഞ്ഞ​​താ​​​ണ് അ​​മ​​ർ​​ജി​​ത്തി​​നു വി​​ന​​യാ​​യ​​​ത്. മോ​​​ഷ്ടാ​​​വി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യം പോ​​​ലീ​​​സി​​​ന് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.