നി​യ​ന്ത്ര​ണം​വി​ട്ട മി​നി ലോ​റി മ​ണ്‍​തി​ട്ട​യി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു
നി​യ​ന്ത്ര​ണം​വി​ട്ട മി​നി ലോ​റി മ​ണ്‍​തി​ട്ട​യി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു
Tuesday, May 22, 2018 2:06 AM IST
കൂ​​​ത്താ​​​ട്ടു​​​കു​​​ളം: മി​​​നി​​​ലോ​​​റി നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് മ​​​ണ്‍​തി​​​ട്ട​​​യി​​​ലി​​​ടി​​​ച്ച് ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു. കൂ​​​ത്താ​​​ട്ടു​​​കു​​​ളം കൊ​​​ടും​​​താ​​​റ്റ് യോ​​​ഹ​​​ന്നാ​​​ൻ (ഓ​​​നാ​​​യി -60) ആ​​​ണ് മ​​​രി​​​ച്ച​​​ത്. എം​​​സി റോ​​​ഡി​​​ൽ കു​​​ത്താ​​​ട്ടു​​​കു​​​ളം പു​​​തു​​​വേ​​​ലി വൈ​​​ക്കം ക​​​വ​​​ല​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ഒ​​​ന്പ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. വൈ​​​ക്കം റോ​​​ഡു​​​മാ​​​യി ചേ​​​രു​​​ന്ന ഭാ​​​ഗ​​​ത്ത് ഇ​​​റ​​​ക്ക​​​ത്തി​​​ൽ നി​​​ന്നു വാ​​​ഹ​​​നം എം​​​സി റോ​​​ഡ് മു​​​റി​​​ച്ചു​​​ക​​​ട​​​ന്ന് എ​​​തി​​​ർ​​​വ​​​ശ​​​ത്തെ തി​​​ട്ട​​​യി​​​ലി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗം ത​​​ക​​​ർ​​​ന്നു. അ​​​പ​​​ക​​​ട​​​ത്തെ തു​​​ട​​​ർ​​​ന്ന് ഉ​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി​​​യ ഡ്രൈ​​​വ​​​റെ അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​ന​​​യെ​​​ത്തി വാ​​​ഹ​​​നം വെ​​​ട്ടി​​​പ്പൊളി​​​ച്ചാ​​​ണ് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. ഹൈ​​​വേ പോ​​​ലീ​​​സും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പ് കൂ​​​ത്താ​​​ട്ടു​​​കു​​​ളം മേ​​​രി​​​ഗി​​​രി സ്കൂ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളു​​​മാ​​​യി വ​​​ന്ന വാ​​​ഹ​​​നം നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് ഇ​​​തേ മ​​​ണ്‍​തി​​​ട്ട​​​യി​​​ലി​​​ടി​​​ച്ച് ര​​​ണ്ടു കു​​​ട്ടി​​​ക​​​ളും ഡ്രൈ​​​വ​​​റും മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞി​​​രു​​​ന്നു. കൂ​​​ത്താ​​​ട്ടു​​​കു​​​ളം സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ലം ആം​​​ബു​​​ല​​​ൻ​​​സ് ഡ്രൈവ​​​റാ​​​യി​​​രു​​​ന്നു യോ​​​ഹ​​​ന്നാ​​​ൻ.


ഭാ​​​ര്യ: സാ​​​ലി ഊ​​​ര​​​മ​​​ന അ​​​ള്ളു​​​ങ്ക​​​ൽ കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: സ​​​യോ(​​​എ​​​ൻ​​​എ​​​ഡി), ലി​​​യോ. മ​​​രു​​​മ​​​ക​​​ൻ: ഷെ​​​ൽ​​​വി​​​ൻ ഇ​​​ല​​​ഞ്ഞി (കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ബാ​​​ങ്ക്, കൂ​​​ത്താ​​​ട്ടു​​​കു​​​ളം). കൂ​​​ത്താ​​​ട്ടു​​​കു​​​ളം സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​​ന​​​ൽ​​​കി​​​യ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് സെ​​​ന്‍റ് പോ​​​ൾ​​​സ് യാ​​​ക്കോ​​​ബാ​​​യ സി​​​റി​​​യ​​​ൻ പ​​​ള്ളി​​​യി​​​ൽ സം​​​സ്ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.