രാ​ജ്യ​ത്തെ എ​ല്ലാ മൂ​ല്യ​ങ്ങ​ളും ത​ക​ർ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​യി മോ​ദി മാ​റി: ആ​ന്‍റ​ണി
രാ​ജ്യ​ത്തെ എ​ല്ലാ മൂ​ല്യ​ങ്ങ​ളും ത​ക​ർ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യാ​യി മോ​ദി മാ​റി: ആ​ന്‍റ​ണി
Tuesday, May 22, 2018 2:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : രാ​​​ജ്യ​​​ത്തെ എ​​​ല്ലാ മൂ​​​ല്യ​​​ങ്ങ​​​ളും ത​​​ക​​​ർ​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ന​​​രേ​​​ന്ദ്ര​ മോ​​​ദി മാ​​​റി​​​യെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം എ.​​​കെ.​ ആ​​​ന്‍റ​​​ണി. വ​​​ർ​​​ഗീ​​​യ ശ​​​ക്തി​​​ക​​​ൾ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ണ്ടാ​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. അ​​​താ​​​യി​​​രു​​​ന്നു കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ല​​​ക്ഷ്യം. കെ​​​പി​​​സി​​​സി സം​​​ഘ​​​ടി​​​പ്പി​​​ച്ച രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ദി​​​ന അ​​​നു​​സ്മ​​ര​​ണ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. ക​​ർ​​ണാ​​ട​​ക​​യി​​ൽ എ​​​ല്ലാ ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ളേ​​​യും ത​​​ക​​​ർ​​​ത്തെ​​​റി​​​ഞ്ഞു​​​കൊ​​​ണ്ട് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്താ​​​ൻ ബി​​​ജെ​​​പി ശ്ര​​​മി​​​ച്ചു. ഇ​​​തി​​​നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പി​​​ന്തു​​​ണ​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​തേ​​​ത​​​ര​​​ത്വം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സ്വ​​​ന്തം ജീ​​​വ​​​ൻ ബ​​​ലി​​​കൊ​​​ടു​​​ത്ത രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ അ​​​ടു​​​ത്തു നി​​​ൽ​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത പോ​​​ലും മോ​​​ദി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നു ജ​​​യി​​​ച്ചേ മ​​​തി​​​യാ​​​കൂ​​​വെ​​​ന്നും അ​​​തു വ​​​ലി​​​യ മാ​​​റ്റ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും എ.​​​കെ.​ ആ​​​ന്‍റ​​​ണി പ​​​റ​​​ഞ്ഞു. കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​എം.​ ഹ​​​സ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. നേ​​​താ​​​ക്ക​​​ളാ​​​യ വി.​​​എം.​ സു​​​ധീ​​​ര​​​ൻ, കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ, ത​​​ന്പാ​​​നൂ​​​ർ ര​​​വി, എ​​​ൻ. .ശ​​​ക്ത​​​ൻ, പാ​​​ലോ​​​ട് ര​​​വി, ടി.​​​ശ​​​ര​​​ത്ച​​​ന്ദ്ര​​​പ്ര​​​സാ​​​ദ്, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നെ​​​യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു. രാ​​​വി​​​ലെ കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ ചി​​​ത്ര​​​ത്തി​​​നു മു​​​ന്നി​​​ൽ എ.​​​കെ.​ ആ​​​ന്‍റ​​​ണി അ​​​ട​​​ക്കു​​​ള്ള നേ​​​താ​​​ക്ക​​​ൾ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.