കോട്ടയം: യാക്കോബായ സുറിയാനി സഭ അഖില മലങ്കര മർത്ത്മറിയം വനിതാസമാജത്തിന്റെ 86-ാമത് ദേശീയ വാർഷികസമ്മേളനം തിരുവഞ്ചൂർ തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ 25, 26 തീയതികളിലായി നടക്കും.
25നു രാവിലെ 10നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ സമ്മേളനം സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് കുര്യാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും.
തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ആമുഖപ്രഭാഷണവും സഖറിയാസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും നടത്തും. റവ. തോമസ് ഇട്ടി കോർഎപ്പിസ്കോപ്പ കുന്നത്തൈയ്യേട്ട്, റവ. വർഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പ പഞ്ഞിക്കാട്ടിൽ, ഫാ. ജെയിംസ് കുര്യൻ പുതിയപുരയിടത്തിൽ, റവ. ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ ചിരവത്തറ, ഫാ. ബിനോയ്, ഫാ. ഏബ്രഹാം ഈപ്പൻ, ശോശാമ്മ ജേക്കബ്, കെ.കെ. മേരിക്കുട്ടി എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു എ. എബി ദാനിയേൽ ക്ലാസും രാത്രി ഏഴിനു ഫാ. റെജി ചവർപ്പാമൽ ധ്യാനവും നയിക്കും.
26നു രാവിലെ എട്ടിനു വിശുദ്ധ കുർബാന, 10നു പൊതുസമ്മേളനം മർത്തമറിയം വൈസ്പ്രസിഡന്റ് റവ. തോമസ് ഇട്ടി കോർഎപ്പിസ്കോപ്പ കുന്നത്തൈയ്യേട്ട് ഉദ്ഘാടനം ചെയ്യും. സഖറിയാസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. ശാന്തമ്മ മാത്യു, ഷൈനി കുര്യൻ, അമ്മിണി മാത്യു എന്നിവർ പ്രസംഗിക്കും. 25നു രാവിലെ ഒന്പതിനു രജിസ്ട്രേഷൻ, 9.30നു പതാക ഉയർത്തൽ.
ഏറ്റവും മികച്ച യൂണിറ്റിനും ഭദ്രാസനത്തിനും സമ്മാനങ്ങൾ നൽകും. ഇടുക്കി ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ കോട്ടയം തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ നടക്കുന്ന ക്യാന്പിനു റവ. തോമസ് ഇട്ടി കോർഎപ്പിസ്കോപ്പ കുന്നത്തൈയ്യേട്ട്, അമ്മിണി മാത്യു, കെ.കെ. മേരിക്കുട്ടി, മോളി വർഗീസ്, അന്നമ്മ മാത്യു എന്നിവർ നേതൃത്വം നല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.