മാ​ങ്ങാ​നം സ്പി​രി​ച്വാ​ലി​റ്റി സെ​ന്‍റ​റി​നെ മ​ല്പാ​നേ​റ്റ് ആ​യി ഉ​യ​ർ​ത്തി
Wednesday, May 23, 2018 1:28 AM IST
കോ​​ട്ട​​യം: മ​​ല്പാ​​ൻ മാ​​ത്യു വെ​​ള്ളാ​​നി​​ക്ക​​ല​​ച്ച​​ന്‍റെ വ​​സ​​തി​​യാ​​യ, മാ​​ങ്ങാ​​നം സ്പി​​രി​​ച്വാ​​ലി​​റ്റി സെ​​ന്‍റ​​റി​​നെ ചങ്ങനാശേരി അ​​തി​​രൂ​​പ​​ത​​യു​​ടെ മ​​ല്പാ​​നേ​​റ്റ് ആ​​യി ഉ​​യ​​ർ​​ത്തി. അ​​തി​​രൂ​​പ​​താ​​ദി​​നാ​​ഘോ​​ഷ​​ത്തി​​ൽ അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​മാ​​ണ് ഈ ​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. മാ​​ർ സ്ലീ​​വാ മ​​ല്പാ​​നേ​​റ്റ് എ​​ന്നാ​​യി​​രി​​ക്കും അ​​റി​​യ​​പ്പെ​​ടു​​ക. പൗ​​ര​​സ്ത്യ സു​​റി​​യാ​​നി സ​​ഭാ ​​പാ​​ര​​ന്പ​​ര്യ​​ത്തി​​നും വി​​ശു​​ദ്ധ ലി​​ഖി​​ത​​ങ്ങ​​ൾ​​ക്കും ഊ​​ന്ന​​ൽ കൊ​​ടു​​ത്തു സ​​ഭാ​​ത്മ​​ക​​മാ​​യ തു​​ട​​ർ പ​​രി​​ശീ​​ല​​നം വൈ​​ദി​​ക​​ർ​​ക്കും സ​​മ​​ർ​​പ്പി​​ത​​ർ​​ക്കും അ​​ല്മാ​​യ​​ർ​​ക്കും ന​​ല്കു​​ക എ​​ന്ന​​താ​​ണ് ഈ ​​മ​​ല്പാ​​നേ​​റ്റി​​ന്‍റെ ല​​ക്ഷ്യം. മാ​​ർത്തോ​​മ്മാ ​​ക്രി​​സ്ത്യാ​​നി​​ക​​ളു​​ടെ പൈ​​തൃ​​ക​​ത്തി​​ൽ​​പ്പെ​​ട്ട ഒ​​രു വൈ​​ദി​​ക പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​മാ​​യി​​രു​​ന്നു മ​​ല്പാ​​നേ​​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.