കാ​ർ​ഷി​ക ഗ്രാ​മവി​ക​സ​ന ബാ​ങ്കി​ലെ അ​ഴി​മ​തി: സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബെ​ഫി
കാ​ർ​ഷി​ക ഗ്രാ​മവി​ക​സ​ന ബാ​ങ്കി​ലെ അ​ഴി​മ​തി: സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബെ​ഫി
Wednesday, May 23, 2018 1:37 AM IST
കൊ​​​ച്ചി: കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ കാ​​​ർ​​​ഷി​​​ക ഗ്രാ​​​മ​​വി​​​ക​​​സ​​​ന ബാ​​​ങ്കി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ൻ (ബെ​​​ഫി) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ബാ​​​ങ്കി​​​ലെ അ​​​ഴി​​​മ​​​തി​​​ക്കും ദു​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​മെ​​​തി​​​രേ ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി യൂ​​​ണി​​​യ​​​ൻ ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​ത്തി​​​ലാ​​​ണ്. ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ യൂ​​​ണി​​​യ​​​ൻ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ബാ​​​ങ്ക് ഭ​​​ര​​​ണ​​​സ​​​മി​​​തി പ്ര​​​തി​​​കാ​​​ര​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ന്യാ​​​യ​​​മാ​​​യ ട്രാ​​​ൻ​​​സ്ഫ​​​റും ശി​​​ക്ഷാ​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​ണു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. ബാ​​​ങ്ക് ഭ​​​ര​​​ണ​​​ക്കാ​​​രു​​​ടെ അ​​​ഴി​​​മ​​​തി അ​​​ന്വേ​​​ഷി​​​ച്ച് കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​ട​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


എ​​​റ​​​ണാ​​​കു​​​ളം ന​​​രേ​​​ഷ്പാ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം ബെ​​​ഫി അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​ജെ. ന​​​ന്ദ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കേ​​​ര​​​ള എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ​​​ൻ. കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ്, കേ​​​ര​​​ള കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗം കെ.​​​ബി. ജ​​​യ​​​പ്ര​​​കാ​​​ശ്, ബെ​​​ഫി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​എ​​​സ്. അ​​​നി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി ബി. ​​​അ​​​നൂ​​​പ് (പ്ര​​​സി​​​ഡ​​​ന്‍റ്), ഡി. ​​​തു​​​ള​​​സീ​​​ദാ​​​സ്, എ​​​സ്. ഷി​​​ജു (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ), എ​​​സ്. ര​​​മേ​​​ശ​​​ൻ ( ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി), പോ​​​ൾ ചാ​​​ക്കോ, സി.​​​ജി. രാ​​​ജീ​​​വ് (ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ), എ​​​സ്. ഷാ​​​ജു (ട്ര​​​ഷ​​​റ​​​ർ) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.