പുതിയ മദ്യശാലകൾ തുടങ്ങുന്നത് സർക്കാർ നയമല്ല: മുഖ്യമന്ത്രി
പുതിയ മദ്യശാലകൾ തുടങ്ങുന്നത് സർക്കാർ നയമല്ല: മുഖ്യമന്ത്രി
Wednesday, May 23, 2018 1:49 AM IST
പ​ത്ത​നം​തി​ട്ട: പു​തു​താ​യി മ​ദ്യ​വി​ല്പ​ന ശാ​ല​ക​ള്‍ തു​ട​ങ്ങു​ക​യോ മ​ദ്യ​ഉ​പ​ഭോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​തു സ​ര്‍ക്കാ​ര്‍ ന​യ​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി​യ സം​വാ​ദ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മ​ദ്യ​വ​ര്‍ജ​നം ന​ട​പ്പാ​ക്കാ​നാ​ണു സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്.

മ​ദ്യ നി​രോ​ധ​ന​മ​ല്ല, മ​ദ്യ​വ​ര്‍ജ​ന​മാ​ണ് സ​ര്‍ക്കാ​ര്‍ ന​യം. ബാ​റു​ക​ള്‍ നി​രോ​ധി​ച്ച​പ്പോ​ള്‍ ടൂ​റി​സം രം​ഗ​ത്ത് സം​സ്ഥാ​ന​ത്ത് വ​ന്‍ മാ​ന്ദ്യ​മു​ണ്ടാ​യി. കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ള്‍ കൂ​ട്ട​മാ​യി ശ്രീ​ല​ങ്ക​യി​ലേ​ക്കു പോ​കു​ന്ന അ​വ​സ്ഥ. വി​ദേ​ശ ടൂ​റി​സ്റ്റു​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന​ത് പ​ച്ച​പ്പ് നി​റ​ഞ്ഞ ഇ​വി​ടു​ത്തെ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​ണ്. ബാ​ര്‍ നി​രോ​ധ​ത്തി​നു ശേ​ഷം കേ​ര​ള​ത്തി​ന്‍റെ അ​തേ ഭൂ​പ്ര​കൃ​തി​യു​ള്ള ശ്രീ​ല​ങ്ക​യി​ലേ​ക്ക് ടൂ​റി​സ്റ്റു​ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്തി. ഇ​ത് കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യ്ക്കും ടൂ​റി​സ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന വ്യ​വ​സാ​യ​ങ്ങ​ള്‍ക്കും വ​ന്‍ ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. ഇ​തു​മൂ​ല​മാ​ണ് ത്രീ ​സ്റ്റാ​റി​നു മു​ക​ളി​ലേ​ക്കു​ള്ള ബാ​റു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.


ശാ​രീ​രി​ക- മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍ക്കാ​യു​ള്ള സ്പെ​ഷ​ല്‍ സ്കൂ​ളു​ക​ള്‍ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍കു​ക​യെ​ന്ന​താ​ണ് സ​ര്‍ക്കാ​ര്‍ ന​യം. ഇ​വി​ട​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ര്‍ക്ക് മാ​ന്യ​മാ​യ ശ​മ്പ​ളം ഉ​റ​പ്പാ​ക്കു​ക​യും സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മാ​ണ്. അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്കൂ​ളു​ക​ള്‍ പൂ​ട്ടു​ന്ന​തി​ന് സാ​വ​കാ​ശം ന​ല്‍ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.