പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യ്ക്ക് ഊ​ഷ്മ​ള സ്വീ​ക​ര​ണം
പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യ്ക്ക് ഊ​ഷ്മ​ള സ്വീ​ക​ര​ണം
Wednesday, May 23, 2018 2:21 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: നാ​​ലു ദി​​വ​​സ​​ത്തെ ഭാ​​​ര​​​ത​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ യാ​​​ക്കോ​​​ബാ​​​യ സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​ഫ്രേം ര​​​ണ്ടാ​​​മ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യ്ക്കു കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്നേ​​ഹോ​​​ഷ്മ​​​ള സ്വീ​​​ക​​​ര​​​ണം. ശ്രേ​​​ഷ്ഠ കാ​​തോ​​ലി​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ്വീ​​​ക​​​ര​​​ണം.

ഏ​​​ല്യാ​​​സ് മാ​​​ർ അ​​​ത്ത​​​നാ​​​സി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീത്ത, സി​​​ന​​​ഡ് സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, യു​​ഡി​​എ​​ഫ് ക​​ൺ​​വീ​​ന​​ർ പി.​​​പി. ത​​​ങ്ക​​​ച്ച​​​ൻ, എം​​​എ​​​ൽ​​​എ മാ​​​രാ​​​യ വി.​​​പി. സ​​​ജീ​​​ന്ദ്ര​​​ൻ, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, ഷെ​​വ. ടി.​​​യു. കു​​​രു​​​വി​​​ള, സി​​​യാ​​​ൽ എം​​​ഡി വി.​​​ജെ. കു​​​ര്യ​​​ൻ, ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ, യാ​​​ക്കോ​​​ബാ​​​യ സ​​​ഭ ട്ര​​​സ്റ്റി ത​​​ന്പു ജോ​​​ർ​​​ജ് തു​​​ക​​​ല​​​ൻ, സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ് മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കൊ​​​പ്പം വൈ​​​ദി​​​ക​​​രു​​​ടേ​​​യും വി​​​ശ്വാ​​​സി​​​ക​​​ളു​​​ടേ​​​യും സം​​​ഘം ബാ​​​വ​​​യെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.


മ​​​ല​​​ങ്ക​​​ര സ​​​ഭ​​​യി​​​ൽ ശാ​​​ശ്വ​​​ത സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യാ​​​ണു ത​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​ന ല​​​ക്ഷ്യ​​​മെ​​​ന്നു പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന വി​​​വി​​​ധ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ​​​യാ​​​ണു​​​ള്ള​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​ന്ന​​​ലെ പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ർ​​​ക്കാ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന സ​​​ഭാ സൂ​​​ന​​​ഹ​​​ദോ​​​സി​​​ലും വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ത്ത പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ രാ​​​ത്രി​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു തി​​​രി​​​ച്ചു.

ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​നു ക്ലി​​​ഫ് ഹൗ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​ പി​​ണ​​റാ​​യി വി​​ജ​​യ​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്നു മ​​​ഞ്ഞ​​​നി​​​ക്ക​​​ര ദ​​​യ​​​റാ സ​​​ന്ദ​​​ർ​​​ശി​​​ക്കും. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് പു​​​ത്ത​​​ൻ​​​കു​​​രി​​​ശ് പാ​​​ത്രി​​​യ​​​ർ​​​ക്കാ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ബാ​​​വ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ക്കും. രാ​​​ത്രി ഒ​​​ന്പ​​​തി​​​നു മ​​​ലേ​​​ക്കു​​​രി​​​ശ് ദ​​​യ​​​റാ സ​​​ന്ദ​​​ർ​​​ശി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.