ഒ​രു മൃ​ഗ​ത്തി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല
ഒ​രു മൃ​ഗ​ത്തി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല
Thursday, May 24, 2018 1:44 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഒ​​​രു മൃ​​​ഗ​​​ത്തി​​​ലും ഇ​​​തു​​​വ​​​രെ നി​​​പ്പാ വൈ​​​റ​​​സ് ബാ​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​ന്‍. ശ​​​ശി. പേ​​​രാ​​​മ്പ്ര​​​യി​​​ല്‍ മ​​​രി​​​ച്ച​​​വ​​​രു​​​ടെ വീ​​​ടി​​​ന് അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ര്‍ ചു​​​റ്റ​​​ള​​​വി​​​ലു​​ള്ള ഒ​​​രു മൃ​​​ഗ​​​ത്തി​​​ലും വൈ​​റ​​സ് ബാ​​ധ​​യു​​ടെ ല​​​ക്ഷ​​​ണം ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.

അ​​​ഞ്ചു ക​​​ന്നു​​​കാ​​​ലി​​​ക​​​ള്‍, എ​​​ട്ട് പ​​​ന്നി​​​ക​​​ള്‍, അ​​​ഞ്ച് ആ​​​ടു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ സാ​​​മ്പി​​​ളു​​​ക​​​ള്‍ ഭോ​​​പ്പാ​​​ലി​​​ലെ ഹൈ​​​സെ​​​ക്യൂ​​​രി​​​റ്റി ലാ​​​ബി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. വ​​​വ്വാ​​​ലു​​​ക​​​ളു​​​ടെ കാ​​​ഷ്ടം ശേ​​​ഖ​​​രി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി അ​​​യ​​​യ്ക്കും. വെ​​​ള്ളി​​​യാ​​​ഴ്ച പ​​​രി​​​ശോ​​​ധ​​​നാ​​ഫ​​​ലം വ​​​ന്നാ​​​ല്‍ മാ​​​ത്ര​​​മേ ഏ​​​തെ​​​ങ്കി​​​ലും മൃ​​​ഗ​​​ങ്ങ​​​ളി​​​ല്‍ വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ണ്ടെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​വൂ. ഫ​​​ല​​​ങ്ങ​​​ള്‍ ക​​​ഴി​​​ക്കു​​​ന്ന പ​​​ഴം​​​തീ​​​നി വവ്വാ​​ലു​​​ക​​​ളെ ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല.


വ​വ്വാൽ: സ്ഥി​രീ​ക​ര​ണം നാ​ളെ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​പ്പാ വൈ​​​​റ​​​​സ് വ​​​​വ്വാ​​​​ലി​​​​ൽനി​​​​ന്നാ​​​​ണോ പ​​​​ട​​​​ർ​​​​ന്ന​​​​തെ​​​​ന്ന് നാ​​​​ളെ​​​​യേ സ്ഥി​​​​രീ​​​​ക​​​​ര​​​​ണം ഉ​​​​ണ്ടാ​​​​വു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്ന് മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ മ​​​​ന്ത്രി കെ.​ ​​​രാ​​​​ജു. വ​​​​വ്വാ​​​​ലി​​​​ൽ നി​​​​ന്നാ​​​​ണോ രോ​​​​ഗം പ​​​​ക​​​​ർ​​​​ന്ന​​​​തെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ന് സാ​​​​മ്പി​​​​ൾ ഭോ​​​​പ്പാ​​​​ലി​​​​ലെ ഹൈ ​​​​സെ​​​​ക്യൂ​​​​രി​​​​റ്റി ലാ​​​​ബി​​​​ൽ അ​​​​യ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് നാ​​​​ളെ ല​​​​ഭി​​​​ക്കു​​​മെ​​​ന്നു മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.