അനുരഞ്ജന ചർച്ചയില്ല: ഓർത്തഡോക്സ് സൂന്നഹദോസ്
Thursday, May 24, 2018 1:53 AM IST
കോ​ട്ട​യം: യാ​ക്കോ​ബാ​യ, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ ഇ​പ്പോ​ൾ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നു മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ സു​ന്ന​ഹ​ദോ​സ്.

ഇ​ന്ന​ലെ കോ​ട്ട​യം ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ൽ ന​ടന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ സു​ന്ന​ഹ​ദോ​സി​ലാ​ണു ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദിതീയ​ൻ കാ​തോ​ലി​ക്ക ബാ​വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണു ഇ​ന്ന​ലെ സു​ന്ന​ഹ​ദോ​സ് സ​മ്മേ​ളി​ച്ച​ത്.

മ​ല​ങ്ക​ര​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഇ​ഗ്നാ​ത്തി​യോ​സ് അ​ഫ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​മാ​യി ഇ​പ്പോ​ൾ ച​ർ​ച്ച ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു.


സു​ന്ന​ഹ​ദോ​സ് ആ​രം​ഭി​ച്ച​പ്പോ​ൾ അ​ജ​ൻ​ഡ​യി​ൽ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യ്ക്ക് എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​മാ​യി യാ​തൊ​രു​വി​ധ ച​ർ​ച്ച​യു​മി​ല്ലെ​ന്നും അ​ധ്യ​ക്ഷ​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു. തു​ട​ർ​ന്നു അ​ജ​ൻ​ഡ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന കോ​ട്ട​യം പ​ഴ​യ സെ​മി​നാ​രി, ഇ​ടു​ക്കി ഭ​ദ്രാ​സ​നം എ​ന്നി വി​ഷ​യ​ങ്ങ​ൾ മാ​ത്ര​മാ​ണു ച​ർ​ച്ച​യ്ക്കെ​ടു​ത്ത​ത്. കോ​ട​തി വി​ധി, 1934ലെ ​ഭ​ര​ണ​ഘ​ട​ന എന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഊന്നിയുള്ള ച​ർ​ച്ച​ക​ൾ​ക്കു മാ​ത്ര​മേ പ്ര​സ​ക്തി​യു​ള്ള​വെ​ന്നു കാ​തോ​ലി​ക്ക ബാ​വ യോ​ഗ​ത്തെ അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30നു ​ആ​രം​ഭി​ച്ച സു​ന്ന​ഹ​ദോ​സ് രാ​ത്രി വൈ​കി​യാ​ണു സ​മാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.