ന​ല്ല മ​നോ​ഭാ​വ​ങ്ങ​ൾ ജീ​വി​ത​വി​ജ​യം നൽകും: ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്
ന​ല്ല മ​നോ​ഭാ​വ​ങ്ങ​ൾ ജീ​വി​ത​വി​ജ​യം നൽകും: ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്
Thursday, May 24, 2018 2:20 AM IST
കൊ​​​ച്ചി: ജീ​​​വി​​​ത​​​ശൈ​​​ലി​​​യും മ​​​നോ​​​ഭാ​​​വ​​​ങ്ങ​​​ളും ഓ​​​രോ വ്യ​​​ക്തി​​​യു​​​ടെ​​​യും ജീ​​​വി​​​ത​​​വി​​​ജ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണെ​​​ന്നു സു​​​പ്രീം​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സീ​​​റോ മ​​​ല​​​ബാ​​​ർ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട്, ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ഡീ​​​ന എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. നി​​​ജോ ജോ​​​സ​​​ഫ് പു​​​തു​​​ശേ​​​രി, ഫാ. ​​​ഡാ​​​യ് കു​​​ന്ന​​​ത്ത് എ​​​ന്നി​​​വ​​​ർ ആ​​​ദ്യ ​ദി​​​ന​​​ത്തി​​​ൽ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു.


ഫാ. ​​​പോ​​​ൾ റോ​​​ബി​​​ൻ തെ​​​ക്ക​​​ത്ത്, ഫാ. ​​​ഡാ​​​യ് കു​​​ന്ന​​​ത്ത്, ഷാ​​​ജി മാ​​​ലി​​​പ്പാ​​​റ, ഡോ. ​​​ബീ​​​ന മ​​​നോ​​​ജ് എ​​​ന്നി​​​വ​​​ർ ഇ​​​ന്നും നാ​​​ളെ​​​യും വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ൾ ന​​​യി​​​ക്കും. പ്ര​​​തി​​​ഭാ​ സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ ഔ​​​ട്ട്റീ​​​ച്ച് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​ക്കാ​​​ട്ടു​​​പ​​​ടി മ​​​ദ​​​ർ തെ​​​രേ​​​സ ഹോ​​​മി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും.

ബൈ​​​ബി​​​ൾ ക്വി​​​സ്, ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ, ഗ്രൂ​​​പ്പ് ച​​​ർ​​​ച്ച​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. നാ​​​ളെ ഉ​​​ച്ച​​​യ്ക്ക് 1.15നു ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.