വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്‍റെ ഭാര്യ ജോലിയിൽ പ്രവേശിച്ചു
വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്‍റെ ഭാര്യ ജോലിയിൽ പ്രവേശിച്ചു
Thursday, May 24, 2018 2:20 AM IST
പ​​റ​​വൂ​​ർ: വ​​രാ​​പ്പു​​ഴ പോ​​ലീ​​സി​​ന്‍റെ ക​​സ്റ്റ​​ഡി​​മ​​ർ​​ദ​​ന​​ത്തെ തു​​ട​​ർ​​ന്നു മ​​ര​​ണ​​മ​​ട​​ഞ്ഞ ശ്രീ​​ജി​​ത്തി​​ന്‍റെ ഭാ​​ര്യ അ​​ഖി​​ല പ​​റ​​വൂ​​ർ താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​ൽ ഇ​​ന്ന​​ലെ ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ഡി​​ഫാം പാ​​സാ​​യി​​ട്ടു​​ള്ള അ​​ഖി​​ല​​യ്ക്ക് എ​​ൽ​​ഡി ക്ലാ​​ർ​​ക്കാ​​യി​​ട്ടാ​​ണ് നി​​യ​​മ​​നം ന​​ല്കി​​യി​​ട്ടു​​ള്ള​​ത്.

സ​​ഹോ​​ദ​​ര​​ൻ അ​​ഭി​​ന​​വ്, ശ്രീ​​ജി​​ത്തി​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ ര​​ഞ്ജി​​ത്ത് എ​​ന്നി​​വ​​ർ​​ക്കൊ​​പ്പ​​മാ​​ണ് രാ​​വി​​ലെ അ​​ഖി​​ല താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​ൽ എ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് ത​​ഹ​​സി​​ൽ​​ദാ​​ർ എം.​​എ​​ച്ച്. ഹ​​രീ​​ഷ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച് ബോ​​ധ്യ​​പ്പെ​​ട്ടു. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് സെ​​ക്ഷ​​നി​​ലേ​​ക്കാ​​ണ് ആ​​ദ്യ നി​​യ​​മ​​നം ന​​ല്കി​​യ​​ത്. തു​​ട​​ർ​​ന്ന് ആ​​വ​​ശ്യ​​മാ​​യ രേ​​ഖ​​ക​​ളി​​ൽ ഒ​​പ്പി​​ട്ട​​ശേ​​ഷം ഡെ​​പ്യൂ​​ട്ടി ത​​ഹ​​സി​​ൽ​​ദാ​​ർ ടി.​​എ​​ഫ്. ജോ​​സ​​ഫി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ സ​​ർ​​വീ​​സ് ബു​​ക്കി​​ൽ അ​​ഖി​​ല ഒ​​പ്പി​​ട്ട​​തോ​​ടെ നി​​യ​​മ​​ന ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യി.


ജോ​​ലി ല​​ഭി​​ച്ചെ​​ങ്കി​​ലും ശ്രീ​​ജി​​ത്തി​​നെ ഒ​​രു കാ​​ര​​ണ​​വു​​മി​​ല്ലാ​​തെ മ​​ർ​​ദി​​ച്ചു കൊ​​ന്ന​​വ​​രെ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​ന്ന് ശി​​ക്ഷ വാ​​ങ്ങി ന​​ല്ക​​ണ​​മെ​​ന്നാ​​ണ് ത​​ന്‍റെ ആ​​ഗ്ര​​ഹ​​മെ​​ന്നും അ​​ഖി​​ല മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.