കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് നാ​ളെ
കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് നാ​ളെ
Friday, May 25, 2018 2:25 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ന​​രേ​​ന്ദ്ര​​മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ നാ​​ലാം വാ​​ർ​​ഷി​​ക ദി​​ന​​മാ​​യ നാ​​ളെ കോൺഗ്രസ് വ​​ഞ്ച​​നാ​​ദി​​നം ആചരിക്കും. ഇതോട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ത്തു​​ന്ന പ്ര​​ക്ഷോ​​ഭ പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി കെ​​പി​​സി​​സി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ രാ​​ജ്ഭ​​വ​​നി​​ലേ​​ക്കു പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ന​​ട​​ത്തും.

നാ​​ളെ രാ​​വി​​ലെ 11ന് ​​ഇ​​ന്ദി​​രാ​​ഭ​​വ​​നി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന മാ​​ർ​​ച്ചി​​ൽ എം​​പി​​മാ​​ർ, എം​​എ​​ൽ​​എ​​മാ​​ർ, കെ​​പി​​സി​​സി പോ​​ഷ​​ക​​സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും. ഡി​​സി​​സി​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ സം​​ഘ​​ടി​​പ്പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.