നി​പ്പാ: മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു
നി​പ്പാ: മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു
Friday, May 25, 2018 2:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ​​​യെ​​​ക്കു​​​റി​​​ച്ചു വിലയിരു ത്താനായി ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല​​​യോ​​​ഗം ചേ​​​ർ​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തു ശ​​​ക്ത​​​മാ​​​യ ജാ​​​ഗ്ര​​​ത തു​​​ട​​​രാ​​​നും നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​ശി​​ച്ചു. സ്ഥി​​​തി​​​ഗ​​​തി ചീ​​​ഫ്സെ​​​ക്ര​​​ട്ട​​​റി​​​ത​​​ല സ​​​മി​​​തി നി​​​ര​​​ന്ത​​​ര​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തും. സ​​​ർ​​​ക്കാ​​​ർ മു​​​ഖേ​​​ന എ​​​ത്തി​​​ച്ച മ​​​രു​​​ന്നു​​​ക​​​ൾ വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി. നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ​​​യുള്ള മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും മ​​​രു​​​ന്നു വി​​​ത​​​ര​​​ണം​​​ചെ​​​യ്യാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യാ​​​ൻ ഇ​​​ന്നു​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു രാ​​ഷ്‌​​ട്രീ​​യ ​പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, എം​​​പി​​​മാ​​​ർ, എം​​​എ​​​ൽ​​​എ​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ യോ​​​ഗം കോ​​​ഴി​​​ക്കോ​​​ട് ക​​​ള​​​ക്ട​​റേ​​​റ്റി​​​ൽ ചേ​​​രും. മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​കെ. ശൈ​​​ല​​​ജ, ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​നു കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ ത​​​ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ളു​​​ടെ യോ​​​ഗ​​​വും ക​​​ള​​ക്ട​​റേ​​റ്റി​​​ൽ ചേ​​​രും.


നി​​​ല​​​വി​​​ൽ സ​​​ർ​​​ക്കാ​​​ർ എ​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ കേ​​​ന്ദ്ര സം​​​ഘ​​​വും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​മാ​​​രും സം​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി കെ.​​​കെ.​​​ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ആ​​​ന്‍റ​​​ണി, ചീ​​​ഫ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ന​​​ളി​​​നി നെ​​​റ്റോ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​സ്. സെ​​​ന്തി​​​ൽ, സെ​​​ക്ര​​​ട്ട​​​റി എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ർ, ആ​​​രോ​​​ഗ്യ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് സ​​​ദാ​​​ന​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.