കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന സമ്മേളനവും ആയിരക്കണക്കിനു കർഷകർ അണിചേരുന്ന കർഷക റാലിയും നാളെ പാലായിൽ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു കേരളമെന്പാടുംനിന്നുള്ള കർഷകക്കൂട്ടായ്മകൾ ളാലം പഴയപള്ളിയങ്കണത്തിൽ എത്തിച്ചേരുന്പോൾ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് റാലി ഫ്ളാഗ് ഓഫ് ചെയ്യും.
കുരിശുപള്ളി ജംഗ്ഷനിലൂടെ വനിതകളും യുവജനങ്ങളും ഉൾപ്പെടെ പതിനായിരങ്ങൾ അണിചേരുന്ന റാലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു സംഗമിക്കും. കാർഷിക കേരളത്തിന്റെ പെരുമയും പാരന്പര്യവും വിളിച്ചറിയിക്കുന്ന വർണദൃശ്യങ്ങളും ഫ്ളാഷ് മോബുകളും സംഗമത്തിലുടനീളമുണ്ടാകും.
മഹാസമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം ആമുഖ പ്രസംഗം നടത്തും. ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് ഡോ. സണ്ണി വി. സഖറിയ അധ്യക്ഷത വഹിക്കും. മാർ മാത്യു അറയ്ക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ, സാമുവൽ മാർ ഐറേനിയോസ് തുടങ്ങിയവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തും.
ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, രാഷ്ട്രദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി മനയ്ക്കലേട്ട്, മിജാർക് പ്രസിഡന്റ് സിറിയക് ചാഴികാടൻ, എകെസിസി ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഷെവ.വി.സി.സെബാസ്റ്റ്യൻ, ദീപിക ഫ്രണ്ട്സ് ക്ലബ് വനിതാ വിഭാഗം പാലാ സോണ്‍ പ്രസിഡന്റ് സാലിമ്മ ജോളി, കോതമംഗലം സോണ്‍ വനിതാ വിഭാഗം പ്രസിഡന്റ് ഷീല രാജു, എകെസിസി വനിതാ പ്രതിനിധിയായി സംസ്ഥാന വൈസ് പ്രസിഡന്റ് സെലിൻ സിജോ എന്നിവർ പ്രസംഗിക്കും. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ സിഎംഐ സ്വാഗതവും ഡിഎഫ്സി പാലാ സോണ്‍ ഡയറക്ടർ ഫാ. സ്കറിയ വേകത്താനം കൃതജ്ഞതയും പറയും. ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഡിഎഫ്സി ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിൽ, ഡിഎഫ്സി സെക്രട്ടറി പോളി അഗസ്റ്റിൻ, ട്രഷറർ ടോമി തുരുത്തിക്കര, മാത്യു കൊല്ലമലക്കരോട്ട് എന്നിവർ പൊതുസമ്മേളനത്തിന്റെ ഏകോപനം നിർവഹിക്കും.
സമ്മേളനത്തിൽ കർഷകർ പ്രതിജ്ഞ ഏറ്റുചൊല്ലും. കാർഷിക സാമൂഹിക സേവന മേഖലകളിൽ മാതൃകാപരമായ സംഭാവനകൾ അർപ്പിച്ച വനിതകളും യുവജനങ്ങളും ഉൾപ്പെടെയുള്ള പ്രമുഖരെയും പ്രതിഭകളെയും ആദരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.