സാ​ബി​ത്ത് പോയത് മ​ലേ​ഷ്യ​യി​ലേക്കല്ല; ഗൾഫിലേക്ക്
Sunday, May 27, 2018 1:37 AM IST
കോ​​​ഴി​​​ക്കോ​​​ട്: നി​​​പ്പാ ബാ​​​ധി​​​ച്ചാണു മ​​​രി​​​ച്ചതെന്നു സം​​​ശ​​​യി​​​ക്കു​​​ന്ന പേ​​​രാ​​​മ്പ്ര ച​​​ങ്ങ​​​രോ​​​ത്ത് വ​​​ള​​​ച്ചു​​​കെ​​​ട്ടി​​​യി​​​ല്‍ സാ​​​ബി​​​ത്ത് മ​​​ലേ​​​ഷ്യ​​​യി​​​ല്‍ പോ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് യാ​​​ത്രാരേ​​​ഖ. 2017-ല്‍ ​​​സാ​​​ബി​​​ത്ത് പോ​​​യ​​​ത് യു​​​എ​​​ഇ​​​യി​​​ലേ​​​ക്കാ​​​ണെ​​​ന്നാ​​​ണ് പാ​​​സ്‌​​​പോ​​​ര്‍​ട്ടി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​റു​​​മാ​​​സം സാ​​​ബി​​​ത്ത് ദു​​​ബാ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. സാ​​​ബി​​​ത്തി​​​ന്‍റെ യാ​​​ത്രാ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞദി​​​വ​​​സം സ​​​ര്‍​വ​​​ക​​​ക്ഷി​​​യോ​​​ഗ​​​ത്തി​​​ല്‍ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സാ​​​ബി​​​ത്ത് നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധി​​​ച്ചാ​​​ണ് മ​​​രി​​​ച്ച​​​തെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം.


മേ​​​യ് അ​​​ഞ്ചി​​​ന് സാ​​​ബി​​​ത്ത് മ​​​രി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് വീ​​​ട്ടി​​​ലു​​​ള്ള മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്ക് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്.​ സാ​​​ബി​​​ത്തി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ സാ​​​ലി​​​ഹും മ​​​ലേ​​​ഷ്യ​​​യി​​​ൽ പോ​​​യി​​​ട്ടി​​​ല്ലെ​​​ന്നു പാ​​​സ്പോ​​​ർ​​​ട്ടി​​​ൽ​​​നി​​​ന്നു മ​​​ന​​​സി​​​ലാ​​​യി​​​ട്ടു​​​ണ്ട്. സ്ര​​​വ സാം​​​പി​​​ളു​​​ക​​​ൾ അ​​​യ​​​യ്ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ സാ​​​ബി​​​ത്തി​​​ന്‍റെ മ​​​ര​​​ണം നി​​​പ്പാ ​​​മൂ​​​ല​​​മാ​​​ണോ​​​യെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.