യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വിധി ജൂൺ 18ന്
Sunday, May 27, 2018 6:43 AM IST
കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ഹ​​​ർ​​​ജി​​​ക​​​ൾ വി​​​ധി പ​​​റ​​​യാ​​​നാ​​​യി എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ജൂ​​​ണ്‍ 18 ലേ​​​ക്ക് മാ​​​റ്റി. കേ​​​സി​​ന്‍റെ വി​​​ചാ​​​ര​​​ണ​​​യി​​​ൽ സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​ക്ക് പു​​​റ​​​മെ സ്വ​​​കാ​​​ര്യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ന​​​ടി​​​യു​​​ടെ ഹ​​​ർ​​​ജി​​​യി​​​ൽ പ്രോ​​​സി​​​ക്യൂ​​​ഷ​​​നെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ന​​​ടി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന് കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി.

കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​മാ​​​യ പ്ര​​​തീ​​​ഷ് ചാ​​​ക്കോ, രാ​​​ജു ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രെ പ്ര​​​തി​​​ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ വാ​​​ദം ന​​​ട​​​ന്നു.

കേ​​​സി​​​ലെ രേ​​​ഖ​​​ക​​​ൾ മു​​​ഴു​​​വ​​​ൻ ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന ദി​​​ലീ​​​പി​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ലും അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് വേ​​​ണ​​​മെ​​​ന്ന മു​​​ഖ്യ​​​പ്ര​​​തി സു​​​നി​​​ൽ കു​​​മാ​​​റി​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​യി​​​ലും കോ​​​ട​​​തി വാ​​​ദം കേ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.