ടി.കെ.പളനി അന്തരിച്ചു
ടി.കെ.പളനി അന്തരിച്ചു
Monday, May 28, 2018 1:46 AM IST
മാ​രാ​രി​ക്കു​ളം: മു​തി​ര്‍ന്ന ക​മ്യു ണി​സ്റ്റ് നേ​താ​വ് ക​ഞ്ഞി​ക്കു​ഴി ഒ​ന്‍പ​താം വാ​ര്‍ഡി​ല്‍ തോ​പ്പി​ല്‍ ടി.​കെ.​പ​ള​നി (85) നി​ര്യാ​ത​നാ​യി. അ​ര്‍ബു​ദ രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം ചേ​ര്‍ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സാ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ആ​യി​രു​ന്നു അ​ന്ത്യം. സം​സ്‌​കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

ര​ക്ത​സാ​ക്ഷി തോ​പ്പി​ല്‍ കു​മാ​ര​ന്റെ സ​ഹോ​ദ​ര​നാ​യ പ​ള​നി ക​­യ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ച്ചാ​ണ് സി​പി​എം നേ​തൃ​നി​ര​യി​ല്‍ എ​ത്തി​യ​ത് . സി ​പി എം ​ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റേ​റ്റ് അം​ഗം, മാ​രാ​രി​ക്കു​ളം ഏ​രി​യ സെ​ക്ര​ട്ട​റി,ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്്, ക​ഞ്ഞി​ക്കു​ഴിസ​ര്‍വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്്, മു​ഹ​മ്മ ക​യ​ര്‍ തൊ​ഴി​ലാ​ളി ഫാ​ക്ട​റി വ​ര്‍ക്കേ​ഴ്സ് യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, സി.​ഐ.​ടി.​യു സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം,ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മ​തി അ​ധ്യ​ക്ഷ​ന്‍,ചാ​ര​മം​ഗ​ലം പ്രോ​ഗ്ര​സ്സീ​വ് ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ്, പ്രോ​ഗ്ര​സ്സീ​വ് ക്ല​ബ് ര​ക്ഷാ​ധി​കാ​രി എ​ന്നി നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. 1996 നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​രാ​രി​ക്കു​ള​ത്ത് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ തോ​ല്‍വി​യെ തു​ട​ര്‍ന്ന് പാ​ര്‍ട്ടി​യു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യി.

പ​ത്ത് വ​ര്‍ഷ​ത്തി​ന് ശേ​ഷം തി​രി​കെ എ​ത്തി ‌ക​ഞ്ഞി​ക്കു​ഴി ഏ​രി​യ ക​മ്മ​ിറ്റി അം​ഗ​മാ​യി.​ ഏ​രി​യ സ​മ്മ​ള​ന​ത്തി​ല്‍ മ​ത്സ​രം ന​ട​ന്ന് ഔ​ദ്യോ​ഗി​ക പാ​ന​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ള്‍ പാ​ര്‍ട്ടി നേ​തൃ​ത്വം വി​ഭാ​ഗീ​യ​ത ആ​രോ​പി​ച്ച് ഏ​രി​യ ക​മ്മ​റ്റി പി​രി​ച്ച് വി​ട്ട​പ്പോ​ള്‍ പ​ള​നി നേ​തൃ​ത്വ​ത്തി​നെ​തി​രേ രം​ഗ​ത്ത് വ​ന്നൂ. പി​ന്നീ​ട് സി.​പി.​എ​മ്മു​മാ​യി അ​ക​ന്ന പ​ള​നി സിപിഎം അ​ടു​ത്തി​ടെ സി​പി​ഐ​യി​ലും ചേ​ര്‍ന്നു.

ഭാ​ര്യ:​ സു​കു​മാ​രി​യ​മ്മ (റി​ട്ട .അ​ധ്യാ​പി​ക) മ​ക്ക​ള്‍: പി.​അ​ജി​ത്ത് ലാ​ല്‍(റി​ട്ട അ​ധ്യാ​പ​ക​ന്‍ എ.​ബി.​വി.​എ​ച്ച്.​എ​സ്.​എ​സ് മു​ഹ​മ്മ, പ്ര​സി​ഡ​ന്‍റ് ജി​ല്ലാ വോ​ളീ​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍). ​ടി.​പി.​പ്ര​ഭാ​ഷ് ലാ​ല്‍ (സ​ബ് ജ​ഡ്ജി,ഫോ​ര്‍ട്ട് കൊ​ച്ചി), പി.​ജ​യ​ലാ​ല്‍(​പ്രി​ന്‍സി​പ്പ​ല്‍ എ​ച്ച്.​എ​സ്.​എ​സ് വീ​യ​പു​രം) , ബി​ന്ദു(ജീ​വ​ന​ക്കാ​രി, എ​സ്.​എ​ന്‍.​ട്ര​സ്റ്റ് സ്‌​കൂ​ള്‍ ചെ​ങ്ങ​ന്നൂ​ര്‍ ). മ​രു​മ​ക്ക​ള്‍ : ജോ​ളി അ​ജി​ത്ത് ലാ​ല്‍,സി​ബി പ്ര​ഭാ​ഷ് ലാ​ല്‍ (അ​ധ്യാ​പി​ക ശ്രീ​ക​ണ്ഠേ​ശ്വ​രംഎ​ച്ച്.​എ​സ്.​പൂ​ച്ചാ​ക്ക​ല്‍).​ഇ​ന്ദു ജ​യ​ലാ​ല്‍( ഗ്രാ​മ ന്യാ​യാ​ല​യ, ക​ഞ്ഞി​ക്കു​ഴി), മോ​ഹ​ന്‍ദാ​സ് ( സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്,കെ.​എ​സി.​ഇ.​ബി,ക​ല​വൂ​ര്‍). സി ​പി ഐ ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍, ബി​നോ​യ് വി​ശ്വം, മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍ , സിപിഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ.​ആ​ഞ്ച​ലോ​സ് എ​ന്നി​വ​ര്‍ വ​സ​തി​യി​ലെ​ത്തി ആ​ദ​രാ​ഞ്ജ​ലി​യ​ര്‍പ്പി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.