കെവിൻ വധം : ‌അറസ്റ്റിലായ പോലീസുകാർക്കു കാരണം കാണിക്കൽ നോട്ടീസ്
Thursday, June 7, 2018 1:36 AM IST
കോ​​ട്ട​​യം: കെ​​വി​​ൻ വധവു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ ര​​ണ്ടു പോ​​ലീ​​സു​​കാ​​ർ​​ക്ക് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ് ന​​ൽ​​കി.

കെ​​വി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കാ​​ൻ എ​​ത്തി​​യ​​വ​​രെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പ​​ണം വാ​​ങ്ങി​​യ കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ എ​​എ​​സ്ഐ ബി​​ജു, ഡ്രൈ​​വ​​ർ അ​​ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​ർ​​ക്കാ​​ണു നോ​​ട്ടീ​​സ്.

കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം ന​​ട​​ന്ന ദി​​വ​​സ​​ത്തെ കാ​​ര്യ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ന​​ൽ​​ക​​ണ​​മെ​​ന്നാ​​ണ് നോ​​ട്ടീ​​സി​​ൽ പ​​റ​​യു​​ന്ന​​ത്. പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​യു​​ന്ന കാ​​ര്യ​​ങ്ങ​​ൾ ശ​​രി​​യാ​​ണോ​​യെ​ന്നു പ​​രി​​ശോ​​ധി​​ച്ച് 15 ദി​​വ​​സ​​ത്തി​​ന​​കം റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ൻ അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ഡി​​വൈ​​എ​​സ്പി വി​​നോ​​ദ് പി​​ള്ള​​യെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യി ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ഹ​​രി​​ശ​​ങ്ക​​ർ പ​​റ​​ഞ്ഞു. കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സി​ലു​​ള്ള റി​​പ്പോ​​ർ​​ട്ട് ത​​യാ​​റാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ര​​ണ്ട് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ശ​​ദ​​മാ​​യി ചോ​​ദ്യം​ചെ​​യ്യും.ഡി​​വൈ​​എ​​സ്പി സ​​മ​​ർ​​പ്പി​​ക്കു​​ന്ന റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​കും പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രെ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.