ഫലസമൃദ്ധി: ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണ​ത്തി​നു തുടക്കമായി
ഫലസമൃദ്ധി: ഫ​ല​വൃ​ക്ഷ​ത്തൈ വി​ത​ര​ണ​ത്തി​നു തുടക്കമായി
Thursday, June 7, 2018 2:00 AM IST
കൊ​​​ച്ചി: ദീ​​​പി​​​ക ദി​​​ന​​​പ​​​ത്രം, മി​​​ജാ​​​ർ​​​ക്ക്, കെ​​​സി​​​വൈ​​​എം, ഹോം​​​ഗ്രോ​​​ണ്‍ ബ​​​യോ​​​ടെ​​​ക് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഫ​​​ല​​​സ​​​മൃ​​​ദ്ധി 2018 പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഫ​​​ല​​​വൃ​​​ക്ഷ​​​ത്തൈ വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കെ​​​സി​​​ബി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്നു. സം​​​സ്ഥാ​​​ന വൃ​​​ക്ഷ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട പ്ലാ​​​വി​​​ന്‍റെ തൈ​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും മെ​​​ത്രാ​​ൻ​​മാ​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്താ​​​യി​​​രു​​​ന്നു ഉ​​​ദ്ഘാ​​​ട​​​നം.

വി​​​ഷ​​​ര​​​ഹി​​​ത ഫ​​​ല​​​ങ്ങ​​​ൾ, ആ​​​രോ​​​ഗ്യ​​​മു​​​ള്ള ജ​​​ന​​​ത എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി യു​​​വാ​​​ക്ക​​​ളെ പ​​​ഴ​​​വ​​​ർ​​​ഗ കൃ​​​ഷി​​​ക​​​ളി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. കാ​​​ൻ​​​സ​​​ർ ഉ​​​ൾ​​​പ്പെ​​ടെ​​​യു​​​ള്ള ജീ​​​വി​​​ത​​​ശൈ​​​ലി രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം, വി​​​ഷ​​​ര​​​ഹി​​​ത ഫ​​​ല​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം, യു​​​വ​​​ജ​​​ന കാ​​​ർ​​​ഷി​​​ക സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ പ്രോ​​​ത്സാ​​​ഹ​​​നം എ​​​ന്നി​​​വ​​​യും ഫ​​​ല​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ പ​​​ത്തു ല​​​ക്ഷം യു​​​വാ​​​ക്ക​​​ളി​​​ലൂ​​​ടെ അ​​​ഞ്ചു ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​ന്ദേ​​​ശ​​​മെ​​​ത്തി​​​ക്കും.


കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​നു പ്ലാ​​​വി​​​ൻ തൈ ​​​ന​​​ൽ​​​കി സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യാ​​​ണു ഫ​​​ല​​​വൃ​​​ക്ഷ​​​ത്തൈ​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​ർ, ബി​​ഷ​​പ്പു​​മാ​​ർ, കെ​​​സി​​​ബി​​​സി യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​മാ​​​ത്യു തി​​​രു​​​വാ​​​ലി​​​ൽ, ഫ​​​ല​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി​​​യു​​​ടെ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റും മി​​​ജാ​​​ർ​​​ക്ക് കോ -​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ സി​​​റി​​​യ​​​ക് ചാ​​​ഴി​​​കാ​​​ട​​​ൻ, കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ലി​​​ജി​​​ൻ രാ​​​ജു സ്രാ​​​ന്പി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഒ​​​രു വ​​​ർ​​​ഷം​​​കൊ​​​ണ്ടു വി​​​ള​​​വു​​​ണ്ടാ​​​കു​​​ന്ന വി​​​യ​​​റ്റ്നാം സൂ​​​പ്പ​​​ർ ഏ​​​ർ​​​ളി ഇ​​​ന​​​ത്തി​​​ലു​​​ള്ള പ്ലാ​​​വി​​​ൻ​​​തൈ​​​ക​​​ളാ​​​ണു മെ​​​ത്രാ​​ൻ​​മാ​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. ഫ​​​ല​​​​സ​​​മൃ​​​ദ്ധി ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സെ​​​മി​​​നാ​​​റു​​​ക​​​ൾ​​​ക്കും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും 8129409001 എ​​​ന്ന ഹെ​​​ൽ​​​പ് ലൈൻ​​​ന​​​ന്പ​​​റി​​​ൽ വി​​​ളി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.