ഇ​നി അ​നാ​ദാ​യ​ക​ര​മാ​യ സ്കൂ​ളില്ല
Thursday, June 14, 2018 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​നി​​​മു​​​ത​​​ൽ അ​​​നാ​​​ദാ​​​യ​​​ക​​​ര​​​മാ​​​യ അ​​​ഥ​​​വാ അ​​​ണ്‍ ഇ​​​ക്ക​​​ണോ​​​മി​​​ക് സ്കൂ​​​ളു​​​ക​​​ളി​​​ല്ല. ഇ​​​ത്ത​​​രം സ്കൂ​​​ളു​​​ക​​​ളു​​​ടെ പേ​​​ര് മ​​​തി​​​യാ​​​യ എ​​​ണ്ണം കു​​​ട്ടി​​​ക​​​ളി​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ല​​​യം എ​​​ന്നാ​​​ക്കി മാ​​​റ്റി​​​ക്കൊ​​​ണ്ട് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ന​​​ട​​​ത്തു​​​ന്ന ക​​​ത്തി​​​ട​​​പാ​​​ടു​​​ക​​​ളി​​​ലും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ലും അ​​​നാ​​​ദാ​​​യ​​​ക​​​ര​​​മാ​​​യ എ​​​ന്ന പ​​​ദം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ഒ​​​രു ക്ലാ​​​സി​​​ൽ ശ​​​രാ​​​ശ​​​രി 15 കു​​​ട്ടി​​​ക​​​ളി​​​ൽ കു​​​റ​​​വു​​​ള്ള വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളാ​​​ണ് ഈ ​​​ഗ​​​ണ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ക.


ഈ ​​​ഗ​​​ണ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു പ്ര​​​മോ​​​ഷ​​​ൻ വ​​​ഴി നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​ത്ത​​​രം വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ പു​​​തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ദി​​​വ​​​സ വേ​​​ത​​​ന അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. മ​​​തി​​​യാ​​​യ എ​​​ണ്ണം കു​​​ട്ടി​​​ക​​​ളു​​​ള്ള സ്കൂ​​​ളി​​​ൽ നി​​​ന്ന് ഇ​​​ത്ത​​​രം വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്കു സ്ഥ​​​ലം മാ​​​റ്റം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. അ​​​തേ​​​സ​​​മ​​​യം 15 ൽ ​​​താ​​​ഴെ കു​​​ട്ടി​​​ക​​​ളു​​​ള്ള വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു മ​​​തി​​​യാ​​​യ എ​​​ണ്ണം കു​​​ട്ടി​​​ക​​​ളു​​​ള്ള സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കു അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ്ഥ​​​ലം മാ​​​റ്റം ന​​​ട​​​ത്താ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.