വ​ട​ക​ര സ​ബ്ജ​യി​ൽ നി​ർ​മാ​ണം വേ​ഗം തീർക്ക​ണ​മെ​ന്നു കോ​ട​തി
വ​ട​ക​ര സ​ബ്ജ​യി​ൽ നി​ർ​മാ​ണം വേ​ഗം തീർക്ക​ണ​മെ​ന്നു കോ​ട​തി
Thursday, June 14, 2018 12:53 AM IST
കൊ​​​ച്ചി: വ​​​ട​​​ക​​​ര സ​​​ബ് ജ​​​യി​​​ലി​​​ന്‍റെ നി​​​ർ​​​മാ​​​ണം വേ​​​ഗം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. വ​​​ട​​​ക​​​ര സ​​​ബ് ജ​​​യി​​​ലി​​​ൽ സ്ഥ​​​ല​​​പ​​​രി​​​മി​​​തി​​​യു​​​ണ്ടെ​​​ന്നും വേ​​​ണ്ട​​​ത്ര സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി കേ​​​ര​​​ള ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ് അ​​​ഥോ​​​റി​​​റ്റി മെംബ​​​ർ സെ​​​ക്ര​​​ട്ട​​​റി ന​​​ൽ​​​കി​​​യ ക​​​ത്ത് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.


ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ കു​​​റ്റ്യാ​​​ടി ജ​​​ല​​​സേ​​​ച​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ 60 സെ​​​ന്‍റ് ഭൂ​​​മി പു​​​തി​​​യ ജ​​​യി​​​ൽ നി​​​ർ​​​മി​​ക്കാ​​​ൻ വി​​​ട്ടു​​ന​​​ൽ​​​കാ​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​യോ​​​ഗം അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യെ​​​ന്നും ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തോ​​​ടെ നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങു​​​മെ​​​ന്നും ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ലീ​​​ഡ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.