മി​സ് ഇ​ന്ത്യ ഫി​നാ​ലെ ചൊ​വ്വാ​ഴ്ച; മേ​ഘ്ന കേ​ര​ള​ത്തി​ന്‍റെ താ​രം
Sunday, June 17, 2018 1:44 AM IST
തൃ​​​ശൂ​​​ർ: ഫെ​​​മി​​​ന മി​​​സ് ഇ​​​ന്ത്യ 2018-ന്‍റെ ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ ചൊ​​​വ്വാ​​​ഴ്ച മും​​​ബൈ​​​യി​​​ൽ അ​​​ര​​​ങ്ങേ​​​റും. അ​​​ഖി​​​ലേ​​​ന്ത്യാ ത​​​ല​​​ത്തി​​​ൽ വി​​​വി​​​ധ സോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള 30 സു​​​ന്ദ​​​രി​​​മാ​​​ർ മാ​​​റ്റു​​​ര​​​യ്ക്കും. ഫി​​​നാ​​​ലെ​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു മ​​​ത്സരി​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത് മേ​​​ഘ്ന ഷാ​​​ജ​​​നാ​​​ണ്.

കേ​​​ര​​​ളം, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക, തെ​​​ലു​​​ങ്കാ​​​ന എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സു​​​ന്ദ​​​രി​​​മാ​​​രാ​​​ണ് ദ​​​ക്ഷി​​​ണ സോ​​​ണി​​​ൽ​​​നി​​​ന്ന് ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക. മേ​​​ഘ്ന ഷാ​​​ജ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ ഗ്രാ​​​ൻ​​​ഡ് ഫി​​​നാ​​​ലെ​​​യി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടു റൗ​​​ണ്ടു​​​ള്ള തീ​​​വ്ര പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണ്.

മോ​​​ഡ​​​ലും ച​​​ല​​​ച്ചി​​​ത്ര താ​​​ര​​​വു​​​മാ​​​യ രാ​​​കു​​​ൽ പ്രീ​​​ത് സിം​​​ഗ്, ത​​​മി​​​ഴ്-​​​മ​​​ല​​​യാ​​​ളം ച​​​ല​​​ച്ചി​​​ത്ര ന​​​ടി റാ​​​യ് ല​​​ക്ഷ്മി, പ്ര​​​മു​​​ഖ ബി​​​ല്യാ​​​ർ​​​ഡ്സ് സ്നൂ​​​ക്ക​​​ർ താ​​​രം പ​​​ങ്ക​​​ജ് അ​​​ഡ്വാ​​​നി, ബേ​​സ് ഗി​​​റ്റാ​​​റി​​​സ്റ്റ് ബെ​​​ഹ്റാം സി​​​ഗാ​​​ൻ പോ​​​രി​​​യ, ക​​​ന്ന​​​ട ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം വി​​​ജ​​​യ് സൂ​​​ര്യ എ​​​ന്നി​​​വ​​​രു​​​ടെ ശി​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​ന റൗ​​​ണ്ടു​​​ക​​​ൾ.

ശ്രേ​​​യാ റാ​​​വു കാ​​​മ​​​വ​​​ര​​​പു (ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്), കാ​​​മാ​​​ക്ഷി ഭാ​​​സ്ക​​​ർ​​​ലാ (തെ​​​ലു​​​ങ്കാ​​​ന), അ​​​നു​​​ക്രീ​​​തി വാ​​​സ് (ത​​​മി​​​ഴ്നാ​​​ട്), ഭാ​​​വ​​​ന ദു​​​ർ​​​ഗാം (ക​​​ർ​​​ണാ​​​ട​​​ക) എ​​​ന്നി​​​വ​​​രാ​​​ണ് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന മ​​​റ്റു മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.