കൊ​ച്ചി മെ​ട്രോ ഒ​ന്നാം പി​റ​ന്നാ​ൾ ഇ​ന്ന്; സൗ​ജ​ന്യയാ​ത്ര മറ്റന്നാൾ
കൊ​ച്ചി മെ​ട്രോ ഒ​ന്നാം പി​റ​ന്നാ​ൾ  ഇ​ന്ന്; സൗ​ജ​ന്യയാ​ത്ര മറ്റന്നാൾ
Sunday, June 17, 2018 1:44 AM IST
കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി മെ​​​ട്രോ റെ​​​യി​​​ൽ ലി​​​മി​​​റ്റ​​​ഡ് (കെ​​എം​​​ആ​​​ർ​​​എ​​​ൽ) ഒ​​​രു​​​ക്കു​​​ന്ന വി​​​വി​​​ധ ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് ഇ​​​ന്നു തു​​​ട​​​ക്കം. രാ​​​വി​​​ലെ 11ന് ​​​ഇ​​​ട​​​പ്പ​​​ള്ളി മെ​​​ട്രോ സ്റ്റേ​​​ഷ​​​നി​​​ൽ വ​​​ലി​​​യ കേ​​​ക്ക് മു​​​റി​​​ച്ചാ​​​ണ് ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് ആ​​​രം​​​ഭം കു​​​റി​​​ക്കു​​​ക. 11.30ന് ​​​ഗോ​​​പി​​​നാ​​​ഥ് മു​​​തു​​​കാ​​​ടി​​​ന്‍റെ ടൈം ​​​ട്രാ​​​വ​​​ല​​​ർ മാ​​​ജി​​​ക് മെ​​​ട്രോ എ​​​ന്ന മാ​​​ജി​​​ക് ഷോ ​​​അ​​​ര​​​ങ്ങേ​​​റും.

ത​​​ദ്ദേ​​​ശ​​വ​​​കു​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്നു മെ​​​ട്രോ​​​യി​​​ലെ കു​​​ടും​​​ബ​​​ശ്രീ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ആ​​​ദ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യും. ഉ​​​ച്ച​​ക​​ഴി​​ഞ്ഞു ര​​​ണ്ട​​​ര മു​​​ത​​​ൽ വി​​​വി​​​ധ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കും. ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക​​​ട​​​ക്കം ആ​​​ർ​​​ക്കു​​​വേ​​​ണ​​​മെ​​​ങ്കി​​​ലും പാ​​​ടു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ആ​​​ലു​​​വ​​​യി​​​ലും മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് സ്റ്റേ​​​ഷ​​​നി​​​ലും വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. മ​​​ഹാ​​​രാ​​​ജാ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ൾ വൈ​​​കി​​​ട്ട് നാ​​​ലി​​​നാ​​യി​​​രി​​​ക്കും ആ​​​രം​​​ഭി​​​ക്കു​​​ക. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ രാ​​വി​​ലെ എ​​​ട്ടി​​ന് ആ​​​രം​​​ഭി​​​ച്ചി​​രു​​ന്ന സ​​​ർ​​​വീ​​​സ് പി​​​റ​​​ന്നാ​​​ൾ​​ദി​​​ന​​​മാ​​​യ ഇ​​​ന്ന് ഏ​​​ഴി​​നു​​​ത​​​ന്നെ ആ​​​രം​​​ഭി​​​ക്കും.


2017 ജൂ​​​ണ്‍ 17നു ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യാ​​​ണു കൊ​​​ച്ചി മെ​​​ട്രോ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്. 19 മു​​​ത​​ൽ വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൊ​​​ച്ചി മെ​​​ട്രോ ഓ​​​ടി​​​ത്തു​​​ട​​​ങ്ങി. ഒ​​രു വ​​ർ​​ഷം തി​​ക​​യു​​ന്ന 19നു ​​ഫ്രീ ​റൈ​​​ഡ് ഡേ ​​​എ​​​ന്ന പേ​​​രി​​​ൽ യാ​​​ത്രി​​​ക​​​ർ​​​ക്കു സൗ​​​ജ​​​ന്യ​​യാ​​​ത്ര ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പു​​​ല​​​ർ​​​ച്ചെ ആ​​​റു മു​​​ത​​​ൽ രാ​​​ത്രി പ​​​ത്തു​​​വ​​​രെ പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ സൗ​​​ജ​​​ന്യ​​​മാ​​​യി ആ​​​ർ​​​ക്കും മെ​​​ട്രോ​​​യി​​​ൽ യാ​​​ത്ര ചെ​​​യ്യാം. ഇ​​​തു​​​വ​​​രെ മെ​​​ട്രോ​​​യി​​​ൽ ക​​​യ​​​റാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തു​​​വ​​​ഴി ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. മെ​​​ട്രോ​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി 15 മു​​​ത​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ല​​​ക്കി​​​ഡ്രോ​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പും 19നു ​​​ന​​​ട​​​ക്കും. 18വ​​​രെ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​രെ​​യാ​​ണു ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ പ​​ങ്കെ​​ടു​​പ്പി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.