മ​​ർ​​ദ​​ന​​ം: ഗ​വാ​സ്ക​റു​ടെ ഭാ​ര്യ മു​ഖ്യ​മ​ന്ത്രിക്കു പ​രാ​തി ന​ൽ​കി
മ​​ർ​​ദ​​ന​​ം:  ഗ​വാ​സ്ക​റു​ടെ ഭാ​ര്യ  മു​ഖ്യ​മ​ന്ത്രിക്കു  പ​രാ​തി ന​ൽ​കി
Sunday, June 17, 2018 2:00 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ഡി​​ജി​​പി​​യു​​ടെ മ​​ക​​ളു​​ടെ മ​​ർ​​ദ​​ന​​ത്തെ​ത്തു​​ട​​ർ​​ന്ന് പ​​രി​​ക്കേ​​റ്റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന പോ​​ലീ​​സ് ഡ്രൈ​​വ​​ർ ഗ​​വാ​​സ്ക​​റി​​ന്‍റെ ഭാ​​ര്യ മു​​ഖ്യ​​മ​​ന്ത്രി​​ക്കു പ​​രാ​​തി ന​​ൽ​​കി. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ലെ​​ത്തി​​യാ​​ണു ഗ​​വാ​​സ്​​ക​​റി​​ന്‍റെ ഭാ​​ര്യ രേ​​ഷ്മ​​യും ബ​​ന്ധു​​വും മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

എ​​ഡി​​ജി​​പി​​യു​​ടെ മ​​ക​​ൾ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഗ​​വാ​​സ്ക​റെ ക​​ള്ള​​ക്കേ​​സി​​ൽ കു​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു​​വെ​​ന്നാ​​രോ​​പി​​ച്ചാ​​ണു രേ​​ഷ്മ മു​​ഖ്യ​​മ​​ന്ത്രി​​ക്കു പ​​രാ​​തി ന​​ൽ​​കി​​യ​​ത്. ത​​ങ്ങ​​ൾ​​ക്കു നീ​​തി കി​​ട്ടാ​​ൻ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും എ​​ഡി​​ജി​​പി​​ക്കെ​​തിരേ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്നും പ​​രാ​​തി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​ന്നു.


കേ​​ര​​ള​​ത്തി​​ന്‍റെ രീ​​തി​​ക​​ൾ​​ക്കും സം​​സ്കാ​​ര​​ത്തി​​നും നി​​ര​​ക്കാ​​ത്ത ഒ​​രു ന​​ട​​പ​​ടി​​യും അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നു പി​​ന്നീ​​ടു മു​​ഖ്യ​​മ​​ന്ത്രി മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ്ര​തി​ക​രി​ച്ചു. നീ​​തി​​യു​​ക്ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​ന്നു മു​​ഖ്യ​​മ​​ന്ത്രി ഉ​​റ​​പ്പുന​​ൽ​​കി​​യെ​​ന്നു രേ​​ഷ്മ​യും പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.