മിസോറമിൽനിന്നുള്ള ഷാളുമായി കുമ്മനം ക്രിസോസ്റ്റം തിരുമേനിയെ കാണാനെത്തി
മിസോറമിൽനിന്നുള്ള ഷാളുമായി കുമ്മനം  ക്രിസോസ്റ്റം തിരുമേനിയെ കാണാനെത്തി
Sunday, June 17, 2018 2:00 AM IST
പ​​ത്ത​​നം​​തി​​ട്ട: മി​​സോ​​റാം ഗ​​വ​​ർ​​ണ​​ർ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ ആ​​റ​​ന്മു​​ള പാ​​ർ​​ഥ​​സാ​​ര​​ഥി ക്ഷേ​​ത്ര​​ത്തി​​ലും ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ലും ഇ​​ന്ന​​ലെ ദ​​ർ​​ശ​​നം ന​​ട​​ത്തി.​ ഗ​​വ​​ർ​​ണ​​ർപ​​ദ​​വി ഏ​​റ്റെ​​ടു​​ത്ത​​ശേ​​ഷം ആ​​ദ്യ​​മാ​​യി ആ​​റ​​ന്മു​​ള​​യി​​ലെ​​ത്തി​​യ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​നെ ആ​​റ​​ന്മു​​ള​​യി​​ലേ​​ക്ക് വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും ഭ​​ക്ത​​രു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ച്ചു.

കി​​ഴ​​ക്കേ​​ന​​ട​​യി​​ൽ ത​​ന്ത്രി അ​​ക്കീ​​ര​​മ​​ൺ കാ​​ളി​​ദാ​​സ​​ഭ​​ട്ട​​തി​​രി പൂ​​ർ​​ണ​​കും​​ഭം ന​​ൽ​​കി സ്വീ​​ക​​രി​​ച്ചു. വ​​ഴി​​പാ​​ടാ​​യി തു​​ലാ​​ഭാ​​ര​​വും ന​​ട​​ത്തി. ആ​​റ​​ന്മു​​ള ശ​​ബ​​രി​​ബാ​​ലാ​​ശ്ര​​മ​​ത്തി​​ലെ കു​​ട്ടി​​ക​​ളോ​​ടൊ​​പ്പം പ്ര​​ഭാ​​ത​​ഭ​​ക്ഷ​​ണ​​ം ക​​ഴി​​ച്ച കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ, മാ​​രാ​​മ​​ൺ ബി​​ഷ​​പ്സ് ഹൗ​​സി​​ലെ​​ത്തി ഡോ.​​ ഫി​​ലി​​പ്പോ​​സ് മാ​​ർ ക്രി​​സോ​​സ്റ്റം മാ​​ർ​​ത്തോ​​മ്മാ വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യെ സ​​ന്ദ​​ർ​​ശി​​ച്ചു. കു​​മ്മ​​ന​​ത്തെ ഷാ​​ൾ അ​​ണി​​യി​​ച്ച് മെ​​ത്രാ​​പ്പോ​​ലീ​​ത്ത സ്വീ​​ക​​രി​​ച്ച​​പ്പോ​​ൾ, മി​​സോ​​റ​​മി​​ൽ​നി​​ന്നു കൊണ്ടുവന്ന ഷാ​​ളാ​​ണ് കു​​മ്മ​​നം വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യെ തി​​രി​​കെ അ​​ണി​​യി​​ച്ച​​ത്. വൈ​​കു​​ന്നേ​​ര​​മാ​​ണ് കു​​മ്മ​​നം ശ​​ബ​​രി​​മ​​ല​​യി​​ലെ​​ത്തി​​യ​​ത്. ഇ​​രു​​മു​​ടി​​ക്കെ​​ട്ടു​​മാ​​യി പ​​തി​​നെ​​ട്ടാംപ​​ടി ച​​വി​​ട്ടി​​യെ​​ത്തി​​യ മിസോറം ഗ​​വ​​ർ​​ണ​​റെ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് എ.​​ പ​​ത്മ​​കു​​മാ​​ർ, ബോ​​ർ​​ഡം​​ഗം ശ​​ങ്ക​​ര​​ദാ​​സ്, ശ​​ബ​​രി​​മ​​ല എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​ർ, അ​​ഡ്മി​​നി​​സ്ട്രേ​​റ്റീവ് ഓ​​ഫീ​​സ​​ർ, ദേ​​വ​​സ്വം പി​​ആ​​ർ​​ഒ സു​​നി​​ൽ അ​​രു​​മാ​​നൂ​​ർ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.