സ്വ​കാ​ര്യബ​സി​ടി​ച്ച് ബൈ​ക്ക് യാത്രികരാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു
Monday, June 18, 2018 1:55 AM IST
എ​​ട​​ക്ക​​ര: സ്വ​​കാ​​ര്യ ബ​​സും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​രാ​​യ ര​ണ്ടു യു​​വാ​​ക്ക​​ൾ മ​​രി​​ച്ചു. ചു​​ങ്ക​​ത്ത​​റ കു​​ന്ന​​ത്ത് ച​​ളി​​ക്കു​​ളം എ​​ട​​ക്കു​​ള​​ങ്ങ​​ര അ​​യ്യ​​പ്പ​​ന്‍റെ മ​​ക​​ൻ സു​​ധീ​​ഷ്(38), അ​​ന്പ​​ല​​ക്കു​​ന്ന് പ​​ള്ളി​​ക്ക​​ൽ ജോ​​ണി​​ന്‍റെ മ​​ക​​ൻ ഷി​​ബി(35) എ​​ന്നി​​വ​​രാ​ണു മ​രി​​ച്ച​​ത്.

ഇ​ന്ന​ലെ രാ​ത്രി ഏ​​ഴോ​​ടെ പാ​​ലു​​ണ്ട അ​​ങ്ങാ​​ടി​​ക്കു സ​​മീ​​പ​​മു​​ള്ള മാ​​രു​​തി വ​​ർ​​ക്ക് ഷോ​​പ്പി​​ന് മു​​ന്പി​​ലാ​​ണ് അ​​പ​​ക​​ടം. നി​​ല​​ന്പൂ​​ർ ഭാ​​ഗ​​ത്തു​നി​​ന്നു മ​​രു​​ത​​ക്ക​​ട​​വി​​ലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ​​ബ​​സ് എ​​തി​​രെ വ​​രി​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്കി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ര​​ണ്ടു​​പേ​​രും സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​​ത​​ന്നെ മ​​രി​​ച്ചു. വി​​ദേ​​ശ​​ത്തു​നി​​ന്ന് ജോ​​ലി ഒ​​ഴി​​വാ​​ക്കി മൂ​​ന്ന് മാ​​സം മു​​ന്പാ​​ണ് സു​​ധീ​​ഷ് നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. ശാ​​ന്ത​​കു​​മാ​​രി​​യാ​​ണ് സു​​ധീ​​ഷി​​ന്‍റെ അ​​മ്മ. ഭാ​​ര്യ: പ്ര​​ജി​​ത. മ​​ക്ക​​ൾ: ആ​​യു​​മേ​​ഘ, ആ​​യു​​ഷ്. ലീ​​ലാ​​മ്മ​​യാ​​ണ് ഷി​​ബി​​യു​​ടെ അ​​മ്മ. ഭാ​​ര്യ: ബീ​​ന. എ​​ട​​ക്ക​​ര പോ​​ലീ​​സും നാ​​ട്ടു​​കാ​​രും ട്രോ​​മാ​​കെ​​യ​​ർ അം​​ഗ​​ങ്ങ​​ളും ചേ​​ർ​​ന്നാ​​ണ് മൃ​​ത​​ദേ​​ഹം എ​​ട​​ക്ക​​ര സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തെ​​തു​​ട​​ർ​​ന്ന് അ​​ന്ത​​ർ​​സം​​സ്ഥാ​​ന പാ​​ത​​യി​​ൽ ഏ​​റെ​​നേ​​രം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. ഇ​​രു​​വ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ നി​​ല​​ന്പൂ​​ർ ജി​​ല്ലാ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.