ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​മ്മ മ​രി​ച്ചു; മ​ക​ന് ഗു​രു​ത​ര പ​രി​ക്ക്
Monday, June 18, 2018 1:55 AM IST
കാ​യം​കു​ളം: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ്മ മ​രി​ച്ചു. മ​ക​നെ ഗു​രു​ത​ര പ​രിക്കു​ക​ളോ​ടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൃ​ക്കു​ന്ന​പ്പു​ഴ കു​റ​വ​ൻ പു​ര​ക്ക​ൽ ത​ങ്ക​ച്ച​ന്‍റെ ഭാ​ര്യ റ​ജി​ല (48) ആ​ണ് മ​രി​ച്ച​ത്.​മ​ക​ൻ ധ​നേ​ഷി​നെ ഗു​രു​ത​ര പ​രിക്കു​ക​ളൊ​ടെ മെ​ഡി​ക്ക​ൽ കോ​ളജി​ൽ പ്ര​വേ​ശി​പ്പി​ച്ചു .ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 നു ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര​യി​ലാ​ണ് അ​പ​ക​ടം. വ​ലി​യ​ഴീ​ക്ക​ലി​ലു​ള്ള വി​വാ​ഹ വീ​ട്ടി​ൽ പോ​യ ശേ​ഷം മ​ക​ൻ ധ​നേ​ഷി​നൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു റ​ജി​ല. കൊ​റ്റു​കു​ള​ങ്ങ​ര​ക്കു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടിയി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ ത​ല​യ​ടി​ച്ചു വീ​ണ റ​ജി​ല​യെ ഉ​ട​ൻ ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല.


മ​ക​ൻ ധ​നേ​ഷി​നെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽപ്പെ​ട്ട എ​തി​ർ ദി​ശ​യി​ലെ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.