ഐക്യത്തിന് ആഹ്വാനവുമായി താമരശേരി രൂപത വൈദികസമിതി
Tuesday, June 19, 2018 1:34 AM IST
താ​മ​ര​ശേ​രി: സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ അ​ടു​ത്ത കാ​ല​ത്താ​യി വ​ർ​ധി​ച്ചു​വ​രു​ന്ന അ​ച്ച​ട​ക്ക​ലം​ഘ​ന​ങ്ങ​ളു​ടെ​യും സ​ഭാ​പ്ര​ശ്ന​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​വി​ശേ​ഷ ചൈ​ത​ന്യ​മു​ൾ​ക്കൊ​ണ്ട് സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും വീ​ണ്ടെ​ടു​ക്കാ​ൻ താ​മ​ര​ശേ​രി രൂ​പ​ത വൈ​ദി​ക​സ​മി​തി ആ​ഹ്വാ​നം ചെ​യ്തു.

മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ കോ​ലം ക​ത്തി​ച്ച​തു​ൾ​പ്പെ​ടെ സ​മീ​പ​കാ​ല​ത്ത് സം​ഭ​വി​ച്ച ക്രൈ​സ്ത​വ​മ​ല്ലാ​ത്ത ന​ട​പ​ടി​ക​ളെ അ​പ​ല​പി​ച്ച വൈ​ദി​ക​സ​മി​തി സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് സ​ഭാ​പ​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും സ​ഭ​യു​ടെ ചൈ​ത​ന്യ​ത്തി​ന് നി​ര​ക്കാ​ത്ത​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ആ​രാ​യാ​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ല​നാ​ത്മ​ക​മാ​യ ഒ​രു സ​ഭ​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് അ​സാ​ധാ​ര​ണ​മ​ല്ല. എ​ന്നാ​ൽ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗം സു​വി​ശേ​ഷ​ത്തി​ന്‍റെ​താ​യി​രി​ക്ക​ണം. അ​ടു​ത്ത​കാ​ല​ത്താ​യി സു​വി​ശേ​ഷ വ​ഴി​യി​ൽ നി​ന്നു മാ​റി മാ​നു​ഷി​ക ചി​ന്ത​യു​ടെ​യും യു​ക്തി​യു​ടെ​യും മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളെ സ​മീ​പി​ക്കു​ക​യും പ​രി​ഹാ​രം അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു​വ​രു​ന്നു. സ​മീ​പ​ന​ശൈ​ലി​യി​ലു​ള്ള ഈ ​മാ​റ്റം പൊ​തു​സ​മൂ​ഹ​ത്തി​ലും വി​ശ്വാ​സി​ക​ളു​ടെ ഇ​ട​യി​ലും ആ​ശ​യ​ക്കുഴ​പ്പ​വും ഇ​ട​ർ​ച്ച​യും സൃ​ഷ്ടി​ക്കു​വാ​ൻ ഇ​ട​യാ​യി​ട്ടു​ണ്ട്.


സു​വി​ശേ​ഷ ചൈ​ത​ന്യ​ത്തി​ന് നി​ര​ക്കാ​ത്ത ഈ ​ശൈ​ലി സ​ഭ​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ വ്യാ​പി​ക്കു​ന്ന​തി​ൽ വൈ​ദി​ക​സ​മി​തി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ഐ​ക്യ​ത്തി​ന്‍റെ ആ​ത്മാ​വ് വ്യ​ക്തി​ക​ളി​ലും സം​വി​ധാ​ന​ങ്ങ​ളി​ലും ച​ല​നാ​ത്മ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും യോ​ഗം വി​ല​യി​രു​ത്തി രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ മോ​ണ്‍. ജോ​ണ്‍ ഒ​റ​വു​ങ്ക​ര, വൈ​ദി​ക​സ​മി​തി സെ​ക്ര​ട്ട​റി ഫാ. ​ ഏ​ബ്ര​ഹാം കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ച​താ​യി താ​മ​ര​ശേ​രി രൂ​പ​ത പി​ആ​ർ​ഒ ഫാ. ​ഏ​ബ്ര​ഹാം കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.