വി​ദ്യാ​ർ​ഥി​യു​ടെ ദു​രൂ​ഹമ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണത്തിനു ഹ​ർ​ജി
Wednesday, June 20, 2018 1:33 AM IST
കൊ​​​ച്ചി: ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​ റാ​​​ണാ പ്ര​​​താ​​​പ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി. പി​​​താ​​​വ് പു​​​ന​​​ലൂ​​​ർ സ്വ​​​ദേ​​​ശി സു​​​ധീ​​​ന്ദ്ര പ്ര​​​സാ​​​ദാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2011 മാ​​​ർ​​​ച്ച് 23നാ​​​ണ് റാ​​​ണാ​​​പ്ര​​​താ​​​പ് മ​​​രി​​​ച്ച​​​ത്. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​വ​​​സാ​​​ന​​ദി​​​വ​​​സം കൂ​​​ട്ടു​​​കാ​​​ർ​​​ക്കൊ​​​പ്പം ഒ​​​രു ബേ​​​ക്ക​​​റി​​​യി​​​ൽ​​നി​​​ന്നു ജ്യൂ​​​സ് വാ​​​ങ്ങി​​​ക്കു​​​ടി​​​ച്ച റാ​​​ണാ​​​പ്ര​​​താ​​​പ് ഉ​​​ട​​​ൻ​​ത​​​ന്നെ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഈ ​​​കേ​​​സി​​​ൽ എ​​​ഡി​​​ജി​​​പി ബി. ​​​സ​​​ന്ധ്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ 2017 ന​​​വം​​​ബ​​​ർ 20നു ​​​ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തു തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ന്നാ​​​ണ് പു​​​തി​​​യ ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം. വി​​​ഷം കൊ​​​ടു​​​ത്തു കൊ​​​ന്ന​​​താ​​​കാ​​​മെ​​​ന്നു പോ​​​ലീ​​​സ് സ​​​ർ​​​ജ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് പോ​​​ലീ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. കേ​​​സി​​​ൽ നീ​​​തി​​​പൂ​​​ർ​​​വ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണം. ത​​​നി​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 25 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.