കെഎ​സ്ആ​ർ ഭേ​ദ​ഗ​തി നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
കെഎ​സ്ആ​ർ ഭേ​ദ​ഗ​തി നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Wednesday, June 20, 2018 1:57 AM IST
കൊ​​​ച്ചി: എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​ണെ​​​ന്നു കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല അ​​​ധ്യാ​​​പ​​​ക​​​യോ​​​ഗം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഹ്ര​​​സ്വ​​​കാ​​​ല അ​​​വ​​​ധി ഒ​​​ഴി​​​വു​​​ക​​​ൾ (ബ്രോ​​​ക്ക​​​ണ്‍ സ​​​ർ​​​വീ​​​സ്) ഇ​​​നി മു​​​ത​​​ൽ പെ​​​ൻ​​​ഷ​​​ന് പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​രേ ജി​​​ല്ലാ, സം​​​സ്ഥാ​​​ന​ ത​​​ല​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. വി​​​ഷ​​​യ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.​​

സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി പെ​​​ൻ​​​ഷ​​​ൻ നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽവ​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​മൂ​​​ലം കേ​​​ര​​​ള​​​ത്തി​​​ലെ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷം എ​​​യ്ഡ​​​ഡ് സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ഗ്രാ​​​റ്റു​​​വി​​​റ്റി, ക​​​മ്യൂ​​​ട്ടേ​​​ഷ​​​ൻ, മാ​​​സാ​​​മാ​​​സ​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന പെ​​​ൻ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വു​​​വ​​​രും. ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​ണ്. ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി​​​യെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ കേ​​​ര​​​ള സ​​​ർ​​​വീ​​​സ് ച​​​ട്ട​​​ങ്ങ​​​ളി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു സ​​​ർ​​​ക്കാ​​​ർ പി​​​ന്തി​​​രി​​​യ​​​ണം. കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ക്ക​​​ൽ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ.​​​ടി. ശ്യാം​​​കു​​​മാ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ലു പ​​​താ​​​ലി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, ട്ര​​​ഷ​​​റ​​​ർ ജോ​​​സ് ആ​​​ന്‍റ​​​ണി, സി​​​ബി വ​​​ലി​​​യ​​​മ​​​റ്റം, ബി​​​സോ​​​യ് ജോ​​​ർ​​​ജ്, വി.​​​എ​​​ക്സ്. ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.